വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം കേട്ടത് കരിയര്‍ അവസാനിക്കാന്‍ പോകുന്നുവെന്ന്; ജനിലീയ
indian cinema
വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം കേട്ടത് കരിയര്‍ അവസാനിക്കാന്‍ പോകുന്നുവെന്ന്; ജനിലീയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th November 2020, 9:54 pm

മുംബൈ: വിവാഹം കഴിഞ്ഞ നടിമാരില്‍ പലരും സിനിമയില്‍ നിന്ന് പിന്മാറുകയോ പ്രധാനമല്ലാത്ത വേഷങ്ങളിലേക്ക് മാറുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം രീതികള്‍ക്കൊക്കെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.

കല്ല്യാണം കഴിക്കുന്നതോടെ ഇനി അഭിനയ രംഗത്ത് ഉണ്ടാവുമോ എന്ന് നടിമാരോട് ചോദ്യങ്ങള്‍ എല്ലാപ്പോഴും ഉയരാറുള്ളതാണ്. ഇപ്പോഴിതാ തന്റെ കല്ല്യാണം തീരുമാനിച്ച ശേഷം നേരിട്ട ചില അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ജനീലിയ ഡിസൂസ.

കല്ല്യാണം കഴിക്കാന്‍ പോകുകയാണെന്നറിഞ്ഞപ്പോള്‍ തന്നെ കുറിച്ച് ആളുകള്‍ പറഞ്ഞത് കരിയര്‍ അവസാനിക്കാന്‍ പോകുന്നെന്നായിരുന്നു എന്നാണ് താരം പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

‘ഇത്തരം ചോദ്യങ്ങളെന്നും തന്നെ ബധിക്കാന്‍ അനുവദിച്ചില്ലെന്നും. കുടുംബത്തിന് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കണമെന്ന് വിവാഹത്തിന് മുമ്പ് തീരുമാനിച്ചതായിരുന്നെന്നും താരം പറയുന്നു. ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ പോസിറ്റീവായ മാറ്റങ്ങള്‍ കാണുന്നുണ്ടെന്നും ജനീലിയ പറഞ്ഞു.

വിവാഹത്തിന് മുമ്പ് വിശ്രമമില്ലാതെ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. പലരും തന്നെ ഹിന്ദി സിനിമയില്‍ കണ്ടിട്ടുണ്ടാവില്ല. പക്ഷേ വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചു. അങ്ങനെയാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയത്. എന്നും ജനീലിയ പറഞ്ഞു.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അത് താനെന്ന അഭിനേത്രിയുടെയും വ്യക്തിയുടെയും വളര്‍ച്ചയെ സഹായിക്കുമെന്നും ജനീലിയ പറയുന്നു.

ബോളിവുഡ് അടക്കം നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും സൗത്ത് ഇന്ത്യന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ഇപ്പോഴും ആരാധകരുണ്ട്. ബോളിവുഡ് താരം റിതേഷ് ദേശ്മുഖിനെയാണ് ജനീലിയയുടെ വിവാഹം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  The first thing I heard when I decided to get married was that my career was going to end Genelia D’Souza