മോഹന്‍ലാലിന്റെ മകള്‍ സിനിമയിലേക്കെന്ന വാര്‍ത്ത കഴിഞ്ഞയിടക്ക് പുറത്ത് വന്നിരുന്നു. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലാണ് വിസ്മയ അഭിനയിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത്.
മോഹന്‍ലാലിന്റെ മകള്‍ സിനിമയിലേക്കെന്ന വാര്‍ത്ത കഴിഞ്ഞയിടക്ക് പുറത്ത് വന്നിരുന്നു. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലാണ് വിസ്മയ അഭിനയിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ഇപ്പോള്‍ മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
‘മകള്‍ക്കൊരു സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞു. അവള്‍ സ്‌കൂളിലും ഒക്കെ ആക്ട് ചെയ്ത കുട്ടിയാണ്. ആക്ടിങ് കോഴ്‌സുകള്‍ ചെയ്തിട്ടുണ്ട്. ഡാന്‍സ് കോഴ്‌സുകള്‍ ചെയ്തിട്ടുണ്ട്. പെയിന്റിങ് കോഴ്‌സ് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നൊരു കുട്ടിയാണ്. മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍,’ മോഹന്‍ലാല്‍ പറയുന്നു.

തന്റെയടുത്ത് സിനിമയില്‍ അഭിനയിക്കണമെന്ന താത്പര്യം ഉന്നയിച്ചുവെന്നും അത് സിനിമ തുടര്‍ച്ചയായി ചെയ്യണമെന്നല്ല വിസ്മയ പറഞ്ഞതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രണവ് അഭിനയിച്ചത് കണ്ടതുകൊണ്ടായിരിക്കാം അഭിനയിക്കണമെന്ന മോഹം അവര്‍ക്ക് വന്നതെന്നും അങ്ങനെ ജൂഡിന്റെ കഥ വിസ്മയക്ക് നന്നാകുമെന്ന് തോന്നിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആ സിനിമയും മാര്‍ഷ്യല്‍ ആര്‍ടുമായി ബന്ധപ്പെട്ട കഥയാണെന്നും കഥ വിസ്മയയോട് പറഞ്ഞപ്പോള്‍ ചെയ്യാമെന്ന് പറഞ്ഞുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ ബാക്കി കാര്യങ്ങള്‍ നടക്കണമെന്നും ഷൂട്ട് ചെയ്യണമെന്നും അത് റിലീസ് ആകണമെന്നും പറഞ്ഞ മോഹന്‍ലാല്‍, അതൊരു പ്രോസസ് ആണെന്നും പറയുന്നു.
പ്രണവും അങ്ങനെയായിരുന്നു സിനിമയിലേക്ക് എത്തിയതെന്നും സ്‌കൂളിലെ ബെസ്റ്റ് ആക്ടറായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാലും സിനിമയോട് വലിയ ഇഷ്ടമുണ്ടായിരുന്നില്ലെന്നും ഒരു ഘട്ടം വന്നപ്പോള്‍ സിനിമയില്‍ അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്ടറുടെ മകളോ മകനോ അഭിനയിക്കണമെന്ന ഒരു റൂളും ഇല്ലെന്നും അത് അവരുടെ ഇഷ്ടമാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. നാളെ മോഹന്‍ലാലിന്റെ മകളാണെന്ന് പറഞ്ഞ് സിനിമ ലഭിക്കില്ലെന്നും അതിന് കഴിവ് തെളിയിക്കണമെന്നും അദ്ദേഹം പറയുന്നു.
വിസ്മയ അഭിനയിക്കുന്നതില്‍ തനിക്ക് എക്‌സൈറ്റ്‌മെന്റൊന്നും ഇല്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍, നന്നായി അഭിനയിച്ചാല്‍ വിസ്മയക്ക് കൊള്ളാമെന്ന് കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: It will be amazing if she acts well Mohanlal on his daughter’s film debut