നായക നടനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്യ്ത് 1998ല്‍ പുറത്തുവന്ന ‘പ്രണയവര്‍ണങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ടി. വി. ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തില്‍ ഇര്‍ഷാദ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
മലയാളത്തിന്റെ മഹാ നടന്മാരായ മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിയുടെ കൂടെയും ഇര്‍ഷാദ് അഭിനയിച്ചിട്ടുണ്ട് ഇപ്പോള്‍ ഇരുവരെ കുറിച്ചും സംസാരിക്കുകയാണ് ഇര്‍ഷാദ് അലി.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആണെന്നും നമ്മുക്ക് എന്ത് തമാശയും പറയാമെന്നും ഇര്‍ഷാദ് അലി പറയുന്നു. എന്നാല്‍ മമ്മൂട്ടിയുടെ കൂടെ നില്‍ക്കുമ്പോള്‍ എപ്പോഴും ഒരു ഭയമാണെന്നും അദ്ദേഹത്തിനെ ഒരു വലിയ ഏട്ടനെ പോലെയാണ് ഫീല്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് സ്‌നേഹ വാത്സല്യങ്ങളൊന്നും തന്നെ തനിക്ക് മമ്മൂട്ടിയടെ അടുത്ത് നിന്ന് കി്ട്ടിയിട്ടില്ലെന്നും എന്നാല്‍ തന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യം മമ്മൂട്ടി ഉമ്മ മരിച്ചപ്പോള്‍ തന്റെ വീട്ടില്‍ വന്നതാണെന്നും ഇര്‍ഷാദ് അലി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ എനിക്ക് കുറച്ചുകൂടെ കംഫര്‍ട്ട് ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോളാണ്. അത് ലാലേട്ടന്റെ ഒരു ക്യാരക്ടര്‍ കൊണ്ടായിരിക്കും മമ്മൂക്ക എപ്പോഴും ‘ആ എന്താ’ എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ നില്‍ക്കും അതുകൊണ്ട് ഒരു ഭയം എപ്പോഴും മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഉണ്ട്. വര്‍ഷം എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കോ ബ്രദര്‍ ആയി അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ പുള്ളി ‘ രഞ്ജിത്തേ അവന്റെ രണ്ട് ക്ലോസ് അതൊക്കെ എടുത്തിട്ട് പോകണം അത് വേണം സീനില്‍’ അങ്ങനെയൊക്കെ പറയും.
പക്ഷേ എനിക്ക് അങ്ങനെ ഭയങ്കര സ്‌നേഹവാത്സല്യങ്ങള്‍ ഒന്നും മമ്മൂക്കയുടെ അടുത്ത് നിന്ന് കിട്ടിയിട്ടില്ല. എന്നെ ആകെ മമ്മൂക്ക സ്‌നേഹം കൊണ്ട് ഫീല്‍ ചെയ്യിപ്പിച്ചിട്ടുള്ള കാര്യം ഉമ്മ മരിച്ചപ്പോള്‍ വീട്ടില്‍ വന്നു എന്നുള്ളതാണ്. അത് ഒരു വല്ലാത്ത അത്ഭുതം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം അത്ര അടുപ്പമൊന്നും ഞാനും മമ്മൂക്കയും തമ്മില്ലൊന്നും ഇല്ല. പക്ഷേ എങ്ങനെയാണന്നെ് അറിയല്ല അദ്ദേഹം അന്നേ ദിവസം വീട്ടില്‍ വന്നു. ഒരു പത്ത് മിനിറ്റ് ഇരുന്നു. അവിടെ ഒരു വലിയേട്ടനെ പോലെയാണ് മമ്മൂക്ക,’ ഇര്‍ഷാദ് അലി പറയുന്നു.
Content Highlight: Irshad Ali about Mammootty and Mohanlal