2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം ഗുവാഹത്തിയില്‍ നടക്കുകയാണ്. നിലവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെടുത്തിട്ടുണ്ട്. രജത് പടിദാറും ക്രുണാല്‍ പാണ്ഡ്യയുമാണ് ക്രീസിലുള്ളത്.
മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ രാജസ്ഥാന്‍ ബെംഗളൂരുവിന് പ്രഹരമേല്പിച്ചിരുന്നു. ആര്‍.സി.ബി ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ രാജസ്ഥാന്‍ ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. ഗോള്‍ഡന്‍ ഡക്കായിരുന്നു സാള്‍ട്ടിന്റെ മടക്കം.
𝙍𝙄𝙂𝙃𝙏 𝙊𝙉 𝙏𝙃𝙀 𝙈𝙊𝙉𝙀𝙔 👊
🎥 First ball of the innings and Jofra Archer strikes with a fiery bouncer 🔥
Perfect start for #RR 🩷
Updates ▶️ https://t.co/X76bJjmq1j#TATAIPL | #KhelBindaas | #RRvRCB | @rajasthanroyals pic.twitter.com/T2pPoam82o
— IndianPremierLeague (@IPL) April 10, 2026
ആദ്യ പന്തില്‍ വിക്കറ്റ് നേടിയതോടെ ആര്‍ച്ചര്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഒരു മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് പേസര്‍ കുറിച്ചത്. മൂന്ന് വിക്കറ്റുകളാണ് താരം ടൂര്‍ണമെന്റില്‍ ആദ്യ പന്തില്‍ നേടിയത്. പൃഥ്വി ഷാ, പ്രിയന്‍ഷ് ആര്യ എന്നിവരാണ് മുമ്പ് ആര്‍ച്ചര്‍ക്ക് മുന്നില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വീണത്. ഇപ്പോള്‍ സാള്‍ട്ടിനെയും താരം തന്റെ ലിസ്റ്റില്‍ ചേര്‍ത്തു.
ഈ ലിസ്റ്റില്‍ മുന്നിലുള്ളത് ലഖ്നൗ സൂപ്പര്‍ താരം മുഹമ്മദ് ഷമിയാണ്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ താരം അഞ്ച് തവണയാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഐ.പി.എല്ലില്‍ ഒരു മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങള്‍, എണ്ണം
മുഹമ്മദ് ഷമി – 5
ജോഫ്ര ആര്‍ച്ചര്‍ – 3
ട്രെന്റ് ബോള്‍ട്ട് – 3
ഉമേഷ് യാദവ് – 3
ലസിത് മലിംഗ – 3
ഭുവനേശ്വര്‍ കുമാര്‍ – 3
പ്രവീണ്‍ കുമാര്‍ – 3
മത്സരത്തില്‍ ആര്‍.സി.ബിക്ക് ദേവദത്ത് പടിക്കലിനെയും നഷ്ടമായിട്ടുണ്ട്. ഏഴ് പന്തില്‍ 14 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. ആര്‍ച്ചര്‍ക്ക് തന്നെയാണ് ഈ വിക്കറ്റും.
Outfoxed by the 𝙂𝙤𝙤𝙜𝙡𝙮! 🪄
Ravi Bishnoi gets the prized wicket of Virat Kohli with a perfectly disguised delivery 🎯
Updates ▶️ https://t.co/X76bJjmq1j#TATAIPL | #KhelBindaas | #RRvRCB | @rajasthanroyals pic.twitter.com/wNK89GQDgK
— IndianPremierLeague (@IPL) April 10, 2026
വിരാട് കോഹ്ലിയും കൂടാരം കയറി. 16 പന്തില്‍ 32 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രവി ബിഷ്ണോയിയാണ് താരത്തെ പുറത്താക്കിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിങ്, ജോഷ് ഹെയ്‌സല്‍വുഡ്
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡൊനോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നന്ദ്ര ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ.
Content Highlight: IPL 2026: RR vs RCB: Jofra Archer is in second position in the list of most wickets in 1st ball of a match inning in IPL
