ഐ.പി.എല്‍ 2026ല്‍ പഞ്ചാബ് കിങ്സ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സ് സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.
മുല്ലാന്‍പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ വിജയം. ഇതോടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കരുത്തില്‍ ടീമിന് മൂന്നാം വിജയം കുറിക്കാന്‍ സാധിച്ചു.
ഇപ്പോള്‍ ഈ വിജയത്തിന് പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ടി – 20യിലും ഏകദിനത്തിലും മധ്യ ഓവറുകള്‍ നിയന്ത്രിക്കാനുള്ള കഴിവ് ശ്രേയസിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
ശ്രേയസിനെ ഉടനെ ഇന്ത്യന്‍ ടി – 20 ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് പരിഹാസ്യമായിരിക്കുമെന്നും അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ യോഗ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സ് പോസ്റ്റിലൂടെയാണ് ചോപ്രയുടെ പ്രതികരണം.
‘ടി – 20യിലും ഏകദിനത്തിലും മധ്യ ഓവറുകള്‍ നിയന്ത്രിക്കാനുള്ള ശ്രേയസ് അയ്യരുടെ കഴിവിന്റെ ഒരു വലിയൊരു ആരാധകനാണ് ഞാന്‍. എത്രയും വേഗം അവനെ ഇന്ത്യന്‍ ടി – 20 ടീമിന്റെ ഭാഗമാക്കണം. ഇല്ലെങ്കില്‍ അത് വലിയ പരിഹാസ്യമായിരിക്കും. സത്യത്തില്‍ അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സി കാന്‍ഡിഡേറ്റായി പരിഗണിക്കാവുന്ന ഒരാളാണ് ശ്രേയസ്,’ ആകാശ് ചോപ്ര പറഞ്ഞു.
ശ്രേയസ് അയ്യർ. Photo: Crictracker
ഈ സീസണില്‍ പഞ്ചാബ് ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ഒരു മത്സരം മഴ മൂലം ഒഴിവാക്കിയിരുന്നു. നിലവില്‍ ടീം ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ സീസണിലും പഞ്ചാബ് ശ്രേയസിന്റെ കീഴില്‍ മികച്ച പ്രകടനമാണ് നടത്തിയത്. താരം ടീമിനെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഐ.പി.എല്‍ ഫൈനലില്‍ എത്തിച്ചിരുന്നു. വലം കൈയ്യന്‍ ബാറ്റര്‍ ടീമിലെത്തിയ ആദ്യ സീസണില്‍ തന്നെയായിരുന്നു ഇതെന്നും ശ്രദ്ധേയമാണ്.
Content Highlight: IPL 2026: Akash Chopra says Shreyas Iyer could be a India’s captaincy candidate for the next World Cup