2026 ടി – 20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ആശങ്ക. സൂപ്പര്‍ താരം മുഹമ്മദ് സിറാജിനാണ് പരിക്ക് ഭീഷണിയുള്ളത്. ഫെബ്രുവരി 20ന് നടന്ന പരിശീലന സെഷനിടെ താരത്തിന് പരിക്കേറ്റുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അഹമ്മദാബാദില്‍ ഇന്ത്യയുടെ പരിശീലനത്തിടെ ഹര്‍ദിക് പാണ്ഡ്യയുടെ പന്ത് സിറാജിന്റെ ഇടത് കാല്‍ മുട്ടില്‍ പന്ത് കൊള്ളുകയായിരുന്നു. പിന്നാലെ താരം വേദന കൊണ്ട് പുളഞ്ഞുവെന്നുമാണ് വിവരം.
Mohammad Siraj hobbles out of the nets after he gets hit by a shot from Hardik Pandya. pic.twitter.com/QqheDPWnnR
പിന്നാലെ പരിശീലനം നടത്തിയെങ്കിലും ഏറെ വൈകാതെ സിറാജ് നെറ്റ്സ് വിടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ താരത്തിന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ടി – 20 ലോകകപ്പില്‍ പരിക്കേറ്റ് പുറത്തായ ഹര്‍ഷിത് റാണയ്ക്ക് പകരക്കാരനായാണ് സിറാജ് ടീമിലെത്തിയത്. പിന്നാലെ താരം യു.എസ്.എയ്ക്ക് എതിരെ നടന്ന ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങി. ജസ്പ്രീത് ബുംറ പനി കാരണം മത്സരത്തില്‍ കളിക്കാതിരുനത്തോടയാണ് താരത്തിന് അവസരം ലഭിച്ചത്. കളത്തിലിറങ്ങിയതിന് പിന്നാലെ നാല് ഓവറില്‍ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
മുഹമ്മദ് സിറാജ്. Photo: Cricket Central/x.com
എന്നാല്‍, ബുംറ തിരിച്ചെത്തിയതിനാല്‍ സിറാജിന് ടീമിലെ സ്ഥാനം നഷ്ടമായി. പിന്നീട് ഒരു മത്സരത്തില്‍ പോലും താരത്തിന് പ്ലെയിങ് ഇവനില്‍ അവസരം ലഭിച്ചിട്ടില്ല. ഇനി ഇന്ത്യയുടെ സൂപ്പര്‍ 8 മത്സരങ്ങളിലും താരം കളത്തിലെത്താന്‍ സാധ്യത കുറവാണ്. ഇന്ത്യ പേസർമാരായി ബുംറക്കും അര്‍ഷ്ദീപ് സിങ്ങിനും തന്നെയുമാകും മുന്‍തൂക്കം നല്‍കുക.
അതേസമയം, ഇന്ത്യന്‍ ടീം സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. നാളെ (ഫെബ്രുവരി 21) മെന്‍ ഇന്‍ ബ്ലൂ വിന്റെ ആദ്യ സൂപ്പര്‍ എട്ട് മത്സരം. സൗത്ത് ആഫ്രിക്കയാണ് ഈ മത്സരത്തിലെ എതിരാളികള്‍. അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: India face injury scare as Muhammed Siraj gets hit by Hardik Pandya’s shot before South Africa clash in T20 World Cup 2026