ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമാവാന്‍ ഇനി ഒരു ദിവസം മാത്രം. ജൂലൈ 14നാണ് പരമ്പരയ്ക്ക് അരങ്ങുണരുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ ഏകദിനം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കും.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമാവാന്‍ ഇനി ഒരു ദിവസം മാത്രം. ജൂലൈ 14നാണ് പരമ്പരയ്ക്ക് അരങ്ങുണരുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ ഏകദിനം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കും.
ടി – 20 പരമ്പരയിലെ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ടാകും ഇന്ത്യന്‍ സംഘം മത്സരത്തിന് ഇറങ്ങുക. മറുവശത്ത് ഏകദിന പരമ്പരയിലും ഇന്ത്യയെ മുട്ടുകുത്തിക്കുക എന്ന ഒറ്റയൊരു ലക്ഷ്യത്തിലാവും ഇംഗ്ലീഷ് പട ഒരുങ്ങുന്നത്.

ഈ പരമ്പരയില്‍ കളത്തിലിറങ്ങുമ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമനാവാനാണ് ഓപ്പണര്‍ക്ക് അവസരമുള്ളത്.
നിലവില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സിക്സറുകള്‍ നേടിയ താരങ്ങളില്‍ രോഹിത് നാലാമതാണ്. 23 ഇന്നിങ്‌സില്‍ കളിച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ 21 സിക്‌സറുകളാണ് അതിര്‍ത്തി കടത്തിയത്. ഈ പരമ്പരക്കിടെ അഞ്ച് സിക്സറുകള്‍ കൂടി അടിച്ചാല്‍ രോഹിത്തിന് മൂന്നാം സ്ഥാനം കരസ്ഥമാക്കാം.
സുരേഷ് റെയ്‌നയാണ് ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരെ 32 ഇന്നിങ്‌സില്‍ കളിച്ച മുന്‍ ഓപ്പണര്‍ 25 സിക്സറുകള്‍ അടിച്ചിട്ടുണ്ട്. 34 സിക്സറുകള്‍ നേടിയ എം.എസ്. ധോണിയും 29 സിക്സറുകള്‍ അടിച്ച യുവരാജ് സിങ്ങുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

(താരം – ഇന്നിങ്സ് – സിക്സറുകള്‍ എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 44 – 34
യുവരാജ് സിങ് – 36 – 29
സുരേഷ് റെയ്‌ന – 32 – 25
രോഹിത് ശര്‍മ – 23 – 21
സൗരവ് ഗാംഗുലി – 26 – 20

അതേസമയം, രോഹിത്തിനൊപ്പം സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ഈ പരമ്പരയില്‍ കളിക്കുന്നുണ്ട്. അതിനാല്‍ തന്നെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഈ പരമ്പരക്ക് വേണ്ടി കാത്തിരിക്കുന്നത്.
Content Highlight: Ind vs Eng: Rohit Sharma needs five sixes to surpass Suresh Raina in most sixes against England in ODI by Indian players