ആ സിനിമയിൽ ചുംബനരംഗം ഉണ്ടെന്ന് എന്നെ അറിയിച്ചില്ല, അതറിയാവുന്നത് കമലഹാസന് മാത്രം: രേഖ
Entertainment
ആ സിനിമയിൽ ചുംബനരംഗം ഉണ്ടെന്ന് എന്നെ അറിയിച്ചില്ല, അതറിയാവുന്നത് കമലഹാസന് മാത്രം: രേഖ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th June 2025, 5:07 pm

1986ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ നടിയാണ് രേഖ. സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിൻ്റെ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിലും രേഖ തന്റെ സ്ഥാനം ഉറപ്പിച്ചു.

വലിയൊരു ഇടവേളക്ക് ശേഷം രേഖ അഭിനയിച്ച മലയാള സിനിമയായിരുന്നു കഴിഞ്ഞ വർഷമിറങ്ങിയ ഗുരുവായൂരമ്പലനടയിൽ. ഇപ്പോൾ പുന്നഗൈ മന്നൻ എന്ന ചിത്രത്തിലെ ചുംബനരംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് രേഖ.

ചിത്രത്തിലെ ഒരു സീനിന്റെ സ്വാഭാവികതക്ക് വേണ്ടി ചുംബനരംഗം ഉണ്ടായിരുന്നെന്നും എന്നാൽ അക്കാര്യം തന്നോട് സംവിധായകനായ ബാലചന്ദർ പറഞ്ഞിട്ടെല്ലും രേഖ പറയുന്നു.

കമലഹാസന് മാത്രമാണ് അക്കാര്യം അറിഞ്ഞതെന്നും എന്നാൽ അക്കാര്യത്തിൽ തനിക്ക് വെറുപ്പോ ദേഷ്യമോ ഇല്ലെന്നും നടി പറഞ്ഞു.

കമൽഹാസനെ പോലെയുള്ള മഹാനടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞുവെന്നതാണ് ഭാഗ്യമെന്നും അക്കാലത്ത് അത് വിഷമമായിരുന്നെന്നും അവർ പറഞ്ഞു.

എന്നാൽ പിന്നീട് അത് മാറിയെന്നും എന്നാൽ താൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യം ഇപ്പോഴും വൈറൽ ആയിക്കൊണ്ടിരിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു രേഖ.

പുന്നഗൈ മന്നൻ സിനിമയിലെ ഒരു സീനിന്റെ സ്വാഭാവികതക്ക് വേണ്ടി ചുംബനരംഗം ബാലചന്ദർ സാർ എന്നെ അറിയിക്കാതെ വെച്ചു. കമലിന് മാത്രമേ അറിയുമായിരുന്നുള്ളു. അതിൽ വെറുപ്പോ ദേഷ്യമോ സന്തോഷമോ എനിക്കില്ല.

മികച്ച സംവിധായകനൊപ്പം, കമൽഹാസനെ പോലെ ഒരു മഹാനടനൊപ്പം എന്ന ഭാഗ്യമായാണ് ആ സിനിമയെ ഓർക്കുന്നത്. അക്കാലത്ത് കുറച്ചു ദിവസം അതൊരു വിഷമമായി. ചെറിയ പ്രായമല്ലേ. പിന്നീടതു മനസിൽ നിന്നു മാഞ്ഞു. അന്നു പല അഭിമുഖങ്ങളിലും ഞാനത് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കാര്യം ഇപ്പോഴും ഇടക്ക് വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. കുഴപ്പമൊന്നുമില്ല, എനിക്കു കുറച്ചുകൂടി പ്രശസ്‌തി കിട്ടുന്നു എന്നു മാത്രം,’ രേഖ പറയുന്നു.

Content Highlight: I was not informed that there was a kissing scene in that film, only Kamal Haasan knew about it says Rekha