സൂര്യയെ മാത്രം എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതി, എന്നാൽ ആ സംഭവം എൻ്റെ കണ്ണ് നിറയിച്ചു: സൂരി
Entertainment
സൂര്യയെ മാത്രം എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതി, എന്നാൽ ആ സംഭവം എൻ്റെ കണ്ണ് നിറയിച്ചു: സൂരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 12:13 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായ സൂരി നായകനായെത്തുന്ന മാമന്‍ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിൽ മലയാളത്തിൽ ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവരും അഭിനയിക്കുന്നുണ്ട്.

പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയത് സൂരി തന്നെയാണ്. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഇപ്പോൾ കേരളത്തിൽ വന്ന അനുഭവം പങ്കുവെക്കുകയാണ് നടൻ സൂരി.

കോമഡി പടങ്ങള്‍ ചെയ്യുന്ന സമയത്ത് കേരളത്തില്‍ വന്നിട്ടുണ്ടെന്നും അത് സൂര്യ പടത്തിന് വേണ്ടിയായിരുന്നെന്നും സൂരി പറയുന്നു.

കൊച്ചിയിലെ ഒരു തിയേറ്ററിലാണ് അന്ന് വന്നതെന്നും ഭയങ്കര ക്രൗഡ് ആയിരുന്നെന്നും സൂരി പറഞ്ഞു. തമിഴ്‌നാട്ടില്‍ എങ്ങനെയായിരിക്കുമോ അതേ ഫീല്‍ ആയിരുന്നു തിയേറ്ററില്‍ തനിക്ക് കിട്ടിയതെന്നും സൂര്യ വലിയ ഹീറോ ആയതുകൊണ്ട് തന്നെ മൈന്‍ഡ് ആക്കില്ലെന്നാണ് അന്ന് വിചാരിച്ചതെന്നും സൂരി പറഞ്ഞു.

എന്നാല്‍ അവരുടെ സ്‌നേഹം കണ്ട് തന്റെ കണ്ണ് നിറഞ്ഞുപോയെന്നും ആ അനുഭവം താനൊരിക്കലും മറക്കില്ലെന്നും സൂരി പറയുന്നു. അതിന് ശേഷം ഇപ്പോള്‍ ഹീറോയായിട്ടാണ് താന്‍ വന്നിരിക്കുന്നതെന്നും സൂരി കൂട്ടിച്ചേര്‍ത്തു. മാമന്‍ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു സൂരി.

‘സൂര്യയുടെ പടത്തിന് വേണ്ടി കേരളത്തില്‍ വന്നിട്ടുണ്ട്. കോമഡി പടങ്ങള്‍ ചെയ്യുന്ന സമയത്താണ്. കൊച്ചിയിലെ ഒരു തിയേറ്ററിലാണ് വന്നത്. അന്ന് ഭയങ്കര ക്രൗഡ് ആയിരുന്നു. തമിഴ്‌നാട്ടില്‍ എങ്ങനെയായിരിക്കുമോ അതേ ഫീല്‍ ആയിരുന്നു തിയേറ്ററില്‍. സൂര്യ വലിയ ഹീറോ അല്ലെ.

സൂര്യയെ മാത്രമായിരിക്കും എല്ലാവരും ശ്രദ്ധിക്കുക എന്നും എല്ലാവരും എന്നെ കാണുമ്പോള്‍ വലിയ മൈന്‍ഡ് ഉണ്ടാകില്ലെന്നുമാണ് ഞാൻ വിചാരിച്ചത്. എന്നാല്‍ അവരുടെ സ്‌നേഹം കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. ആ അനുഭവം ഞാനൊരിക്കലും മറക്കില്ല. അതിന് ശേഷം ഇപ്പോള്‍ ഹീറോയായിട്ടാണ് വന്നിരിക്കുന്നത്,’ സൂരി പറയുന്നു.

Content Highlight: I thought everyone would only pay attention to Surya says Actor Soori