ലോകഃയിൽ വലിയൊരു വേഷം ഉണ്ടായിരുന്നു, ചെയ്യാൻ പറ്റിയില്ല; ഇപ്പോൾ ദുഃഖിക്കുന്നു: ബേസിൽ ജോസഫ്
Malayalam Cinema
ലോകഃയിൽ വലിയൊരു വേഷം ഉണ്ടായിരുന്നു, ചെയ്യാൻ പറ്റിയില്ല; ഇപ്പോൾ ദുഃഖിക്കുന്നു: ബേസിൽ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th September 2025, 9:31 pm

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനാണ് ബേസിൽ ജോസഫ്. 2013ൽ തിര എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്.

ആദ്യ ചിത്രമായ കുഞ്ഞിരാമായണം മുതൽ തന്നെ ബേസിൽ ശ്രദ്ധിക്കപ്പെ‌ട്ടു. പിന്നീട് ഗോദ, മിന്നൽ മുരളി എന്നീ രണ്ട് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകനായി മാറാൻ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു.

ഇപ്പോൾ ലോകഃയെക്കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്. തന്നെ ലോകഃയിലെ ഒരു കഥാപാത്രത്തിലേക്ക് തന്നെ വിളിച്ചിട്ടുണ്ടായിരുന്നെന്നും എന്നാൽ അത് ചെയ്യാൻ പറ്റിയില്ലെന്നും അദ്ദേഹം പറയുന്നു.

ലോകഃ സിനിമയിൽ ഒരു കഥാപാത്രം ചെയ്യാനുണ്ടായിരുന്നു. പക്ഷെ, ഞാനത് ചെയ്തില്ല. വേറൊരാൾ ചെയ്തു. ഇപ്പോൾ ഞാനതിൽ ദുഃഖിക്കുന്നു. വലിയൊരു റോൾ ആയിരുന്നു. ഡൊമിനിക് കഥയൊക്കെ പറഞ്ഞതാണ്. പക്ഷെ, വേറെ കുറച്ച് കാരണങ്ങൾ കൊണ്ട് അതെനിക്ക് ചെയ്യാൻ പറ്റിയില്ല,’ ബേസിൽ പറഞ്ഞു.

മിന്നൽ മുരളി രണ്ടാം ഭാഗത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മിന്നൽ മുരളി 2 ചെയ്യണമെന്നും സമയം കിട്ടുന്നത് പോലെ ചെയ്യുമെന്നും ബേസിൽ കൂട്ടിച്ചേർത്തു. താൻ തിരക്കിലായി പോയെന്നും ആദ്യ ഭാഗം ഒരു സസ്‌പെൻസിൽ നിർത്തിയിരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, രണ്ടാം ഭാഗത്തെക്കുറിച്ച് സമയം ആകുമ്പോൾ പറയാമെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ ഇരുന്ന് പറഞ്ഞാൽ ത്രില്ല് പോകുമെന്നും സ്‌പോയിലർ ആയിപ്പോകുമെന്നും ബേസിൽ പറയുന്നു.

തന്റെ പുതിയ പടത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു,

‘അടുത്ത മാസം ഒരു പടത്തിന്റെ ഷൂട്ട് തുടങ്ങും. വെയിറ്റ് ഒക്കെ കുറഞ്ഞത് അതിന് വേണ്ടിയിട്ടാണ്. വർക്ക് ഔട്ട് ആയിരുന്നു. കോളേജ് സിനിമയാണ്. ഡയറക്ട് ചെയ്യുന്നത് അടുത്ത വർഷമായിരിക്കും. അടുത്ത വർഷം തുടങ്ങണമെന്ന് വിചാരിക്കുന്നു. കുറേയായി വിചാരിക്കാൻ തുടങ്ങിയിട്ട്,’ ബേസിൽ കൂട്ടിച്ചേർത്തു.

Content Highlight: I had a big role in the cinema Lokah, but I couldn’t do it says Basil Joseph