തമിഴിലെ പോലെ വാല്യൂ ഉള്ള സിനിമകൾ മലയാളത്തിൽ എനിക്ക് കിട്ടുന്നില്ല: സ്വാസിക
Entertainment
തമിഴിലെ പോലെ വാല്യൂ ഉള്ള സിനിമകൾ മലയാളത്തിൽ എനിക്ക് കിട്ടുന്നില്ല: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 4:25 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് സ്വാസിക. 2009ല്‍ റിലീസായ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ സ്വാസിക ഇപ്പോൾ തമിഴിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തമിഴ് സിനിമകളായ ലബ്ബർ പന്ത്, റെട്രോ, പ്രഭ, അപ്പുച്ചി ഗ്രാമം എന്നീ ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്. ഇന്ന് (വെള്ളി) ഇറങ്ങിയ മാമൻ എന്ന ചിത്രത്തിലും സ്വാസിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ തനിക്ക് സിനിമകൾ കിട്ടുന്നില്ലെന്ന് സ്വാസിക പറയുന്നു.

മലയാളത്തില്‍ എനിക്ക് സിനിമകൾ കിട്ടുന്നില്ലെന്നും കുറെ വര്‍ഷമായെന്നും സ്വാസിക പറയുന്നു. എപ്പോഴെങ്കിലുമൊക്കെയാണ് മലയാളത്തില്‍ നല്ല സിനിമകള്‍ സംഭവിക്കുന്നതെന്നും തമിഴില്‍ ചെയ്തതുപോലെയുള്ള വാല്യു ഉള്ള സിനിമകള്‍ വളരെ കുറച്ചാണ് തനിക്ക് മലയാളത്തില്‍ കിട്ടുന്നതെന്നും സ്വാസിക പറയുന്നു.

എന്തുകൊണ്ടായിരിക്കും അവസരം ലഭിക്കാത്തതെന്ന് ചില സമയത്ത് ആലോചിക്കുമെന്നും ഒരു വര്‍ഷത്തില്‍ കൂടുതലായി ഒരു മലയാള സിനിമയില്‍ അഭിനയിച്ചിട്ടെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ ചെയ്യുന്നുണ്ടെന്നും എവിടെയാണെങ്കിലും തന്റെ ആഗ്രഹം സാധിക്കുന്നുണ്ടെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. സ്വാസികയുടെ പുതിയ ചിത്രമായ മാമന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാസിക.

‘മലയാളത്തില്‍ എനിക്ക് മൂവീസ് കിട്ടുന്നില്ലല്ലോ. ബാക് ടു ബാക് മൂവീസ് എനിക്ക് കിട്ടുന്നില്ലല്ലോ. കുറെ വര്‍ഷമായി. എപ്പോഴെങ്കിലും ഒക്കെ നല്ല മൂവി സംഭവിക്കാറുണ്ട്. ഇപ്പോള്‍ തമിഴില്‍ ഞാന്‍ ചെയ്ത മൂവീസിന്റെ പെര്‍ഫോമന്‍സ് സ്‌പേസ് ഉള്ള അല്ലെങ്കില്‍ അങ്ങനെ ഒരു വാല്യു ഉള്ള സിനിമകള്‍ എനിക്ക് വളരെ കുറച്ചാണ് കിട്ടുന്നത്.

ഇപ്പോള്‍ പൊറിഞ്ചു മറിയം ജോസ്, വാസന്തി, ചതുരം അങ്ങനെയൊക്കെ നോക്കുകയാണെങ്കില്‍ അവസരം കുറവാണ്. അപ്പോള്‍ ചില സമയത്ത് ആലോചിക്കും എന്തുകൊണ്ടായിരിക്കും കിട്ടാത്തത് എന്ന്. ഇപ്പോള്‍ തന്നെ ഒരു വര്‍ഷത്തില്‍ കൂടുതലായി ഒരു മലയാള സിനിമ കമ്മിറ്റ് ചെയ്തിട്ടും അഭിനയിച്ചിട്ടും ഒക്കെ. ഇപ്പോള്‍ തമിഴില്‍ ചെയ്യുന്നുണ്ട്. നമ്മുടെ ആഗ്രഹം സാധിക്കുന്നുണ്ടല്ലോ എവിടെയാണെങ്കിലും,’ സ്വാസിക പറയുന്നു.

Content Highlight: I don’t get films in Malayalam that have the same value as in Tamil says Swasika