ഞാൻ അദ്ദേഹത്തിൻ്റെ ആരാധിക, ഒരുമിച്ച് ഒരു ഡയലോഗ് പറയുന്നത് പോലും വലിയ കാര്യം: അനശ്വര രാജൻ
Entertainment
ഞാൻ അദ്ദേഹത്തിൻ്റെ ആരാധിക, ഒരുമിച്ച് ഒരു ഡയലോഗ് പറയുന്നത് പോലും വലിയ കാര്യം: അനശ്വര രാജൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 11:19 am

കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി ഉയര്‍ന്നുവന്ന അഭിനേതാവാണ് അനശ്വര രാജന്‍. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്.

പിന്നീട് അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മികച്ച വിജയമായി മാറി. കഴിഞ്ഞ വർഷം ഇറങ്ങിയ ഗുരുവായൂർ അമ്പലനടയിൽ ഈ വർഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. തൃഷ നായികയായ റാങ്കി എന്ന ചിത്രത്തിലൂടെ അനശ്വര തമിഴിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

2019ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ, പിന്നീട് പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്നീ സിനിമകൾ അനശ്വരയെ മലയാള സിനിമയിലെ മുൻ നിര നായികയായി ഉയരാൻ സഹായിച്ചു. 2023ൽ മോഹൻലാലിനൊപ്പം അഭിനയിച്ച നേര് എന്ന ചിത്രത്തിലെ അഭിനയം വളരെയധികം പ്രശംസയർഹിക്കുന്നതായിരുന്നു.

ഇപ്പോൾ നേര് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജൻ.

മോഹൻലാലിൻ്റെ വലിയ ഫാനാണ് താനെന്നും ചെറുപ്പം മുതലേ എന്റെ ഏറ്റവും ഫേവറൈറ്റ് ആയിട്ടുള്ള നടനാണ് മോഹൻലാലെന്നും അനശ്വര പറയുന്നു.

ഒരുമിച്ച് ഒരു ഡയലോഗ് പറയുന്നത് പോലും വലിയ കാര്യമാണ് തനിക്കെന്നും തൻ്റെ അച്ഛനും മോഹൻലാലിൻ്റെ വലിയ ഫാനാണെന്നും സിനിമ കണ്ടുകഴിഞ്ഞിട്ട് ഭയങ്കര സങ്കടവും സന്തോഷവുമായിരുന്നു അച്ഛനെന്നും അനശ്വര പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അനശ്വര.

‘ലാലേട്ടൻ്റെ വലിയ ഫാനാണ്. ചെറുപ്പം മുതലേ എന്റെ ഏറ്റവും ഫേവറൈറ്റ് ആയിട്ടുള്ള നടനാണ്. അങ്ങനെയുള്ള ആളുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഉണ്ടായിട്ടില്ല. ഒരുമിച്ച് ഒരു ഡയലോഗ് പറയുന്നത് പോലും വലിയ കാര്യമാണ് എനിക്ക്.

അച്ഛനും ലാലേട്ടൻ്റെ വലിയ ഫാൻ ആണ്. അച്ഛന് പടം കണ്ടുകഴിഞ്ഞിട്ട് ഭയങ്കര സങ്കടവും ഉണ്ടായിരുന്നു, സന്തോഷവും ഉണ്ടായിരുന്നു,’ അനശ്വര രാജൻ പറയുന്നു.

Content Highlight: I am his fan, even saying a dialogue together is a big deal: Anaswara Rajan