മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. ഹരിശ്രീ എന്ന മിമിക്സ് ട്രൂപ്പിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. ഹരിശ്രീ എന്ന മിമിക്സ് ട്രൂപ്പിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.
ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളരുകയായിരുന്നു. പഞ്ചാബി ഹൗസ് എന്ന സിനിമയാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. അതിലെ രമണന്‍ എന്ന ഹാസ്യകഥാപാത്രം വലിയ ഹിറ്റായി.
തുടര്‍ന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. 2007ല്‍ ആകാശം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അശോകന്‍ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.
ഇപ്പോള്‍ എന്നെങ്കിലും ആരുടെയെങ്കിലും അഭിനയത്തിന് മുന്നില്‍ പതറി പോയ അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഹരിശ്രീ അശോകന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് അഭിനയിക്കുന്ന സമയത്ത് പതറി പോകുന്ന അവസ്ഥ അങ്ങനെ ഉണ്ടായിട്ടില്ല. പിന്നെ ഞാനൊക്കെ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടല്ലേ സിനിമയില്‍ വന്നത്. പതിയെയുള്ള വളര്‍ച്ച ആയിരുന്നല്ലോ.
അപ്പോഴും ആദ്യമായി ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കുമ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്ന സമയത്തും ആദ്യം ഉള്ളില്‍ ഒരു പേടി ഉണ്ടായിരുന്നു.
അവരൊക്കെ എവിടെയോ നില്‍ക്കുന്ന ആളുകളല്ലേ. ആ പേടി നന്നായിട്ട് തോന്നിയിരുന്നു. വേറെ റേഞ്ചില്‍ നില്‍ക്കുന്ന ആളുകളല്ലേ. പക്ഷെ അവരോടുള്ള പേടി ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മാറിയിരുന്നു,’ ഹരിശ്രീ അശോകന്‍ പറയുന്നു.
Content Highlight: Harisree Ashokan Talks About Mammootty And Mohanlal