മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.
ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളരുകയായിരുന്നു. പഞ്ചാബി ഹൗസ് എന്ന സിനിമയാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. അതിലെ രമണന്‍ എന്ന ഹാസ്യകഥാപാത്രം വലിയ ഹിറ്റായി.
ട്രോളുകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് രമണന്‍. ഇപ്പോള്‍ സിനിമ ഇല്ലെങ്കിലും തനിക്ക് വിഷമമൊന്നും ഉണ്ടാകില്ലെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. സിനിമകള്‍ കുറഞ്ഞാല്‍ തനിക്ക് മാത്രം സിനിമയില്ലല്ലോ എന്ന സങ്കടം തനിക്ക് ഉണ്ടാകില്ലെന്നും അതിന് കാരണം മമ്മൂക്കയും മോഹന്‍ലാലുമൊക്കെ തന്നോട് പറഞ്ഞ ചിലവാക്കുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ ഇല്ലെങ്കിലും നിന്നെയൊന്നും ആരും മറക്കില്ലെന്ന് അവരൊക്കെ പറഞ്ഞുവെന്നും താന്‍ അപ്പോളാണ് അതിനെ പറ്റി ചിന്തിച്ചതെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. ഇപ്പോഴും ട്രോളുകളിലും മറ്റും തന്റെ കഥാപാത്രങ്ങളെ ഓര്‍ക്കുന്നുവെന്നതാണ് സന്തോഷമുള്ള കാര്യമെന്നും അദ്ദേഹം പറയുന്നു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.
‘സിനിമകള്‍ കുറഞ്ഞ സമയത്ത് നമ്മുടെ മനസില്‍ നല്ല വിഷമം ഉണ്ടാകും. എനിക്ക് സിനിമയില്ലല്ലോ എന്ന് ഓര്‍ത്ത്. പക്ഷേ എന്നെ സംബന്ധിച്ച് സിനിമ ഇല്ലെങ്കിലും വിഷമം ഒന്നും ഇല്ല. കാരണം ഒരിക്കല്‍ മമ്മൂക്ക, ലാലേട്ടന്‍, അതുപോലെ ജയരാജ്, ഷാജി കൈലാസ് ഇവരൊക്കെ എന്നോട് പറഞ്ഞു. ‘സിനിമ ഇല്ലെങ്കിലും നിന്നെയൊന്നും ആളുകള്‍ മറക്കില്ല. കാരണം നീ ചെയ്ത വെച്ച വേഷങ്ങള്‍ ഇന്നും ജനങ്ങളുടെ മനസിലുണ്ട്’ ഇങ്ങനെ പറഞ്ഞപ്പോഴാണ് സത്യത്തില്‍ അതിനെകുറിച്ച് ആലോചിച്ചത്.
ട്രോളുകളൊക്കെ വരാന്‍ തുടങ്ങുന്നതിന് മുമ്പുള്ള കാലഘട്ടത്തിലാണ് ഇത് പറഞ്ഞത്. ട്രോളുകള്‍ വന്നപ്പോള്‍, ഇപ്പോഴും ജനങ്ങളുടെ മനസില്‍ ഞാന്‍ ഉണ്ടല്ലോ എന്ന് ഓര്‍ത്തു. സിനിമ ശരിക്കും ഒരു ഇന്‍കം ആണ്. അതിലൂടെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ പറ്റുന്നത് ഒത്തുകിട്ടുന്നതാണ്. ആ ഒരു ഇന്‍കത്തിന് നമ്മുക്ക് ഒരു ബുദ്ധിമുട്ടുമില്ല. നല്ല നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യാം. അതിലൂടെ കിട്ടുന്ന വേഷങ്ങള്‍ ജനങ്ങള്‍ ഓര്‍ത്തിരിക്കുകയാണെങ്കില്‍ ഒരു സുഖവും സന്തോഷവുമൊക്കെ നമുക്ക് ഉണ്ടാകും,’ ഹരിശ്രീ അശോകന്‍ പറയുന്നു.
Content highlight: Harishree Ashokan says that he won’t be worried even though there is no film now