ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയും റീമയുമടക്കമുള്ള പെണ്‍മക്കളെ കൂടി തിരികെ പിടിക്കണം; ഷെയ്ന്‍ വിഷയത്തില്‍ ഇടപ്പെട്ട മോഹന്‍ലാലിനെ പ്രശംസിച്ച് ഹരീഷ് പേരടി
Malayalam Cinema
ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയും റീമയുമടക്കമുള്ള പെണ്‍മക്കളെ കൂടി തിരികെ പിടിക്കണം; ഷെയ്ന്‍ വിഷയത്തില്‍ ഇടപ്പെട്ട മോഹന്‍ലാലിനെ പ്രശംസിച്ച് ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th January 2020, 1:42 pm

കൊച്ചി: ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപ്പെട്ട അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മോഹന്‍ലാലിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്ന് ഹരീഷ് പേരടി പറഞ്ഞു.

‘നിങ്ങളൊരു കംപ്ലീറ്റ് ആക്ടര്‍ മാത്രമല്ലാ.. മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്’ എന്നും ഹരീഷ് പേരടി പറഞ്ഞു. ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാല്‍ ചോരാത്ത അമ്മയാക്കുന്നെന്നും ഹരീഷ് അഭിപ്രായപ്പെട്ടു.

ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണമെന്നും അമ്മയ്ക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോയെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കളുമായുള്ള പ്രശ്നത്തില്‍ താര സംഘടനയായ അമ്മ ചര്‍ച്ച നടത്തിയത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു.

അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തിയതിന് പിന്നാലെ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറിമാരുമായി ഷെയ്ന്‍ ചര്‍ച്ച നടത്തിയിരുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ലാലേട്ടാ..ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു കംപ്ലീറ്റ് ആക്ടര്‍ മാത്രമല്ലാ.. മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്…ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാല്‍ ചോരാത്ത അമ്മയാക്കുന്നു…..നമുക്കിനി ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം…അമ്മയ്ക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ?

DoolNews video