എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദുവായതിനാലാണ് ഗുര്‍മീത് റാം റഹീം ജയിലിലായത്, കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് മതം മാറുമെന്നും അനുയായികള്‍
എഡിറ്റര്‍
Tuesday 3rd October 2017 9:01am

 

ഗുര്‍മീത് റാംറഹീം ഹിന്ദുവായതിനാലാണ് ജയിലിലടയ്ക്കപ്പെട്ടതെന്ന് അനുയായികള്‍. ഹിന്ദുക്കളും ഹിന്ദു സംഘടനകളും എളുപ്പത്തില്‍ അക്രമിക്കപ്പെടുകയാണെന്നും വിശ്വാസം ഹനിക്കപ്പെട്ടാല്‍ കൂട്ടത്തോടെ ഇസ്‌ലാം മതത്തിലേക്ക് മാറുമെന്നും അനുയായികള്‍.

ദേരാ വക്താവ് സന്ദീപ് മിശ്രയാണ് പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങള്‍ ഹിന്ദുസ്ഥാനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് കണ്ണീര് മാത്രമേ നല്‍കുകയുള്ളൂ. കാരണം ഹിന്ദുസ്ഥാനില്‍ ഹിന്ദുവാകുക എന്നത് കുറ്റകൃത്യമാണ്. വിശ്വാസം ആക്രമിക്കപ്പെട്ടാല്‍ മതപരിവര്‍ത്തനം എന്തുകൊണ്ട് ചെയ്തുകൂടാ ? സന്ദീപ് മിശ്ര പറയുന്നു.


Read more:  തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് ഭിന്നശേഷിക്കാരന് ‘ദേശദ്രോഹി’വിളി


ജയിലിലാണെങ്കിലും ഗുര്‍മീത് റാം റഹീമാണ് തന്റെ അനുയായികളെ കൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തിക്കുന്നതെന്നാണ് സൂചന.

Advertisement