എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ ദളിത് യുവാവിനുനേരെ വെടിവെപ്പ്: സംഭവം ദളിതര്‍ ഏറ്റവും സുരക്ഷിതര്‍ ഗുജറാത്തിലെന്ന അമിത് ഷായുടെ അവകാശവാദത്തിന് പിന്നാലെ
എഡിറ്റര്‍
Monday 11th September 2017 1:03pm


അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവാവിനുനേരെ വെടിവെപ്പ്. ദളിതര്‍ സുരക്ഷിതരാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് വെടിവെപ്പുണ്ടായത്.

ഭൂവുടമ ഇയാള്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. സുരേന്ദ്രനഗറിലെ സെയ്‌ല ബ്ലോക്കിലാണ് സംഭവം. ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മെവാനി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. വെടിയേറ്റ യുവാവിന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.


Must Read: നിലയ്ക്കാത്ത കുമ്മനടികള്‍; കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ


ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഏറ്റവും കുറവ് ഗുജറാത്തിലാണെന്നാണ് കഴിഞ്ഞദിവസം അമിത് ഷാ പറഞ്ഞത്. ഉന ദളിത് ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായായിരുന്നു അമിത് ഷായുടെ പ്രതികരണം.

Advertisement