ആ നടന് ഒരു അവാർഡ് പോലും കൊടുത്തിട്ടില്ല സർക്കാർ; പക്ഷെ, ജനങ്ങളുടെ മനസില്‍ ഇഷ്ടം പോലെ കിട്ടി: സായി കുമാർ
Entertainment
ആ നടന് ഒരു അവാർഡ് പോലും കൊടുത്തിട്ടില്ല സർക്കാർ; പക്ഷെ, ജനങ്ങളുടെ മനസില്‍ ഇഷ്ടം പോലെ കിട്ടി: സായി കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th May 2025, 12:13 pm

2000ത്തോളം സിനിമകളില്‍ അഭിനയിച്ചതാണ് ജഗതി ശ്രീകുമാറെന്നും കേരള ഗവണ്‍മെന്റ് ഒരു പുരസ്‌കാരവും കൊടുത്തിട്ടില്ലെന്നും സായി കുമാർ പറയുന്നു.

അത്രയും വലിയ മനുഷ്യന് കിട്ടാത്ത അവാര്‍ഡ് നമുക്ക് കിട്ടണമെന്ന് ശാഠ്യം പിടിക്കുന്നതിനകത്ത് വല്ല അര്‍ത്ഥവുമുണ്ടോയെന്ന് സായി കുമാർ പറഞ്ഞു.

ജഗതി ശ്രീകുമാറിന് ഒരു അവാര്‍ഡ് കിട്ടിയില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ലെന്നും എന്നാൽ ജനങ്ങളുടെ മനസില്‍ ഇഷ്ടം പോലെ അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും സായി കുമാർ അഭിപ്രായപ്പെട്ടു.

ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കുമ്പോൾ തങ്ങളെ കംഫര്‍ട്ട് സോണിലേക്ക് കൊണ്ടുവരുമെന്നും തങ്ങൾക്ക് അഭിനയം വരുന്നില്ലെന്ന് തോന്നിക്കഴിഞ്ഞാല്‍ അത് വരുത്തിക്കുമെന്നും സായി കുമാർ കൂട്ടിച്ചേർത്തു. സിനിമ ദി ക്യൂവിനോട് സംസാരിക്കുകയായിരുന്നു സായി കുമാർ.

‘2000ത്തോളം സിനിമകളില്‍ അഭിനയിച്ചതാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന് കേരള ഗവണ്‍മെന്റ് ഒരു പുരസ്‌കാരവും കൊടുത്തിട്ടില്ല അതേപോലെയുള്ള വലിയ മനുഷ്യന് കിട്ടാത്ത അവാര്‍ഡ് നമുക്ക് കിട്ടണമെന്ന് ശാഠ്യം പിടിക്കുന്നതിനകത്ത് വല്ല അര്‍ത്ഥവുമുണ്ടോ?

ജഗതി ശ്രീകുമാറിന് ഒരു അവാര്‍ഡ് കിട്ടിയില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ല. ജനങ്ങളുടെ മനസില്‍ ഇഷ്ടം പോലെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. പക്ഷെ, അവാര്‍ഡിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് എന്തൊരു കഷ്ടം എന്നുള്ളത് എനിക്ക് തോന്നിയത്.

അമ്പിളി ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളെ ഒരു കംഫര്‍ട്ട് സോണിലേക്ക് കൊണ്ടുവരും. നമുക്ക് അഭിനയം വരുന്നില്ലെന്ന് തോന്നിക്കഴിഞ്ഞാല്‍ അത് വരുത്താനായിട്ടുള്ള സാധനങ്ങളിട്ട് വരുത്തിക്കും അമ്പിളി ചേട്ടന്‍,’ സായി കുമാർ പറയുന്നു.

Content Highlight: Government didn’t even give that actor an award; but he got the hearts of the people: Sai Kumar