ഡാന്‍സ് കളിച്ച് സ്റ്റീഫന്‍ നെടുമ്പള്ളിയും സയ്ദ് മസൂദും; ഇത് ലൂസിഫര്‍ റിമേക്ക് തന്നെയാണോ എന്ന് ആരാധകര്‍
Entertainment news
ഡാന്‍സ് കളിച്ച് സ്റ്റീഫന്‍ നെടുമ്പള്ളിയും സയ്ദ് മസൂദും; ഇത് ലൂസിഫര്‍ റിമേക്ക് തന്നെയാണോ എന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th September 2022, 9:00 pm

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. 2019ല്‍ റിലീസ് ചെയ്ത സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

കേരളത്തിന് പുറത്തും ചിത്രം ഒരുപാട് ചര്‍ച്ചകളിലേക്ക് നീങ്ങിയിരുന്നു. തെലുങ്കിലേക്ക് ഗോഡ്ഫാദര്‍ എന്ന പേരില്‍ ചിത്രത്തിന്റെ റിമേക്ക് നടന്നിരുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

സിനിമയിലെ പുതിയ പാട്ടിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘താര്‍ മാര്‍ തക്കര്‍ മാര്‍’ എന്ന് ആരംഭിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്.

തമന്‍ ഒരുക്കിയ സ്വാഗ് മ്യൂസിക്കില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയും സയ്ദ് മസൂദും സ്റ്റെപ്പ് വെക്കുന്നുണ്ട്. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനാണ് സയ്ദ് മസൂദായെത്തുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇത്.

വളരെ സട്ടിലായുള്ള കഥാപാത്രമാണ് സ്റ്റീഫന്‍ നെടുമ്പള്ളി, അതുപോലെ നിഗൂഢമായ കഥാപാത്രം തന്നെയാണ് സയ്ദും. എന്നാല്‍ തെലുങ്കിലെത്തുമ്പോള്‍ ഇതെല്ലാം മാറുമെന്നാണ് പുതുതായെത്തിയ പാട്ട് സൂചിപ്പിക്കുന്നത്.

ഇത് ലൂസിഫറിന്റെ റിമേക്ക് തന്നെയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ ട്രയ്‌ലര്‍ ഇറങ്ങിയപ്പോഴും ഒരുപാട് ട്രോളുകള്‍ പുറത്തുവന്നിരുന്നു.

Content Highlight: Godfather New song Promo Released