മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് നടന്‍ സുരേഷ് കൃഷ്ണ. എന്നാല്‍, താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സുരേഷ് കൃഷ്ണയെയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ പരിചയപ്പെട്ടതെന്ന് പറയുകയാണ് നടന്‍ നിവിന്‍ പോളി.

ഗൗരവമുള്ള മുഖവുമായി എത്തി അനായാസം കോമഡി ചെയ്യുന്ന സുരേഷ് കൃഷ്ണയ്ക്കൊപ്പമുള്ള അഭിനയം പുതിയൊരു അനുഭവമായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം ഇനിയും സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നിവിന്‍ പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.

‘സുരേഷ് കൃഷ്ണയുമായുള്ളത് ഒരു ഫ്രഷ് കോമ്പിനേഷനാണ്. പുള്ളി അടിപൊളി മെമ്പറാണ്. കഴിഞ്ഞ കുറേ നാളുകള്‍ക്കിടയില്‍ ഞാന്‍ കണ്ടെത്തിയ ഒരു ജെം എന്നൊക്കെ പറയാം. ഇതുവരെ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. വില്ലന്‍ റോളുകളും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളും ചെയ്യുന്ന ഒരാളായിട്ടാണല്ലോ നമ്മുടെയൊക്കെ മനസില്‍ സുരേഷ് കൃഷ്ണയുള്ളത്. വര്‍ഷങ്ങളായി സിനിമയിലുള്ള ആളാണ് അദ്ദേഹം.

പക്ഷേ, ഈ സിനിമയില്‍ വന്നപ്പോള്‍ പുള്ളി കോമഡിയുടെ ഉസ്താദാണെന്ന് മനസിലായി. ഗിരീഷൊക്കെ ചിരിച്ച് മറിഞ്ഞിട്ട്, ”ചേട്ടാ, ഇനി കൗണ്ടര്‍ അടിക്കരുത്, ഇനി ചിരിക്കാന്‍ പറ്റില്ല” എന്നൊക്കെ പറയുന്ന അവസ്ഥയായിരുന്നു. ഭയങ്കര സീരിയസ് ഫേസാണ്. പക്ഷേ, കോമഡികള്‍ ഇങ്ങനെ വന്നുകൊണ്ടേയിരിക്കും. വളരെ ഓര്‍ഗാനിക്കായിട്ട് തമാശ പറയുന്ന ആളാണ്. പുള്ളിയെ കാണുമ്പോള്‍ നല്ലൊരു അച്ഛനാണെന്നൊക്കെ നമുക്ക് തോന്നും. പെട്ടെന്ന് കണക്ടായി.

നമ്മുടെ മനസില്‍ വില്ലനായി നില്‍ക്കുന്ന ഒരാളാണല്ലോ അദ്ദേഹം. പക്ഷേ, ഈ സിനിമയിലൂടെ വേറൊരു വശം കാണാന്‍ കഴിഞ്ഞു. ഇനിയും പുള്ളിയുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ട്. അടുത്തുനില്‍ക്കുമ്പോള്‍ തന്നെ നല്ലൊരു എനര്‍ജിയാണ് അദ്ദേഹം തരുന്നത്,’ നിവിന്‍ പറഞ്ഞു.

നമ്മള്‍ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു ഗിവ് ആന്‍ഡ് ടേക്ക് എനര്‍ജിയുണ്ട്. ആ വൈബ് കൃത്യമായി കിട്ടുകയാണെങ്കില്‍ ആ കോമ്പിനേഷന്‍ അടിപൊളിയായിരിക്കും. അവിടെ റെസിസ്റ്റന്‍സ് ഉണ്ടെങ്കില്‍ അത് വര്‍ക്ക് ആവില്ല. അങ്ങനെയുള്ളവരുടെ കൂടെയും വര്‍ക്ക് ചെയ്തിട്ടുണ്ട്. അഭിനയിക്കുകയാണല്ലോ എന്നുകരുതി അങ്ങനെ ചെയ്തുപോകും.

എന്നാല്‍, ചിലരുമായി നമുക്ക് കൃത്യമായി സിങ്ക് ആകും. അവരെ ഇനിയും നമ്മുടെ സിനിമകളില്‍ വേണമെന്ന് നമുക്ക് ആഗ്രഹം തോന്നും. അടുത്ത സിനിമയില്‍ ആരൊക്കെ വേണമെന്ന കാര്യം സംസാരിക്കുമ്പോള്‍ അവരെയും ഉള്‍പ്പെടുത്തണമെന്ന് നമ്മള്‍ പറയുകയും ചെയ്യും.

എന്റെ അടുത്തേക്ക് വരുന്ന ബഡി സിനിമകളിലൊക്കെ എല്ലാവരും അജുവിനെക്കുറിച്ചാണ് സംസാരിക്കുക. ഫസ്റ്റ് ഓപ്ഷന്‍ അജുവാണ്. എന്റെ ഓപ്ഷനും അങ്ങനെയായിരിക്കും. വെറുതെ ഫോണില്‍ സംസാരിച്ചിട്ട്, ”അളിയാ, നാളെയെന്താ സീന്‍ എങ്ങനെയാണ് ചെയ്യേണ്ടത്?” എന്നൊക്കെ ചോദിക്കും. ബാക്കി കാര്യങ്ങളൊക്കെ സ്‌പോട്ടില്‍ നോക്കാമെന്നൊക്കെ പറഞ്ഞ് മുന്നോട്ടുപോകും. അത്തരത്തില്‍ ഭയങ്കര രസമുള്ളൊരു സിങ്കുണ്ട് ഞങ്ങള്‍ തമ്മില്‍.

നിവിനും അജുവും സര്‍വ്വം മായയില്‍. Photo: screen grab/ firefly films/ youtube.com

സ്‌പോട്ടില്‍ പുള്ളി ഒരു പോസ് ഇട്ടാല്‍ അത് പോസാണെന്ന് എനിക്ക് മനസിലാകും. ചിലര്‍ ഇടയ്ക്ക് കയറി സംസാരിക്കുമ്പോള്‍, ഞാന്‍ പറഞ്ഞുതീര്‍ന്നിട്ടില്ല, പറയാന്‍ വരുന്നതേയുള്ളൂ എന്ന് അജു പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അജുവിന്റെ റിയാക്ഷന്‍ വരുമ്പോള്‍ എനിക്കറിയാം പുള്ളി എന്തോ പറയാന്‍ വരുന്നുണ്ടെന്ന്. അപ്പോള്‍ വെയ്റ്റ് ചെയ്താല്‍ മതി, പുള്ളി എന്തെങ്കിലും പറയും. അവനും അങ്ങനെതന്നെയാണ്. ഞാന്‍ ഏത് രീതിയില്‍ ചെയ്യുമെന്ന് അവനും അറിയാം. അങ്ങനെ കുറച്ച് ആക്ടേഴ്‌സുമായിട്ടാണ് നമുക്ക് ഈ ഗിവ് ആന്‍ഡ് ടേക്ക് കൃത്യമായി കിട്ടുന്നത്’, നിവിന്‍ പോളി പറഞ്ഞു.

Content Highlight: Girish had to ask him to stop cracking jokes’; Suresh Krishna is a gem I discovered after a long time: Nivin Pauly