പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അതേ സംവിധായകനും പ്രൊഡക്ഷന്‍ ഹൗസും ഒന്നിച്ച ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഓണം വിന്നറായി മാറിയിരിക്കുകയാണ്. ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം അടുത്ത ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറുമെന്നാണ് കണക്കുകൂട്ടല്‍.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധായകന്‍ ഗിരീഷ് എ.ഡി നല്‍കിയ അഭിമുഖമാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ബെത്‌ലഹേമിന് മുമ്പ് ഗിരീഷും നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസും അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു പ്രേമലു 2. സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ പ്രേമലുവിന്റെ സീക്വല്‍ ഉപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേമലു 2 ഉപേക്ഷിക്കാനുള്ള കാരണം നസ്‌ലെന് കഥ ഇഷ്ടമാകാത്തതുകൊണ്ടാണെന്ന് ഗിരീഷ് എ.ഡി പറയാതെ പറഞ്ഞതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. തങ്ങളുടെ വൈബുമായി ചേര്‍ന്ന് നില്‍ക്കാത്തവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്നായിരുന്നു ഗിരീഷ് എ.ഡി പറഞ്ഞത്. ഇതിന് പിന്നാലെ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഒരു സീനുമായി ഗിരീഷ് എ.ഡിയുടെ വാക്കുകളെ കണക്ട് ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായി.

സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയല്‍ എന്ന കഥാപാത്രം ഷോര്‍ട്ട് ഫിലിം എടുക്കാന്‍ നടക്കുന്ന ഒരാളാണ്. തന്റെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിമിന് വേണ്ടി ജോയല്‍ നടക്കുന്നതാണ് തുടക്കത്തില്‍ കാണാനാവുക. ‘ഷൂട്ട് എന്തായി’ എന്ന് ജസ്റ്റിന്‍ ചോദിക്കുമ്പോള്‍ ‘ഷൂട്ടിന്റെ കാര്യം പറയാന്‍ വേണ്ടി നായകന്റെ അടുത്ത് ചെന്നപ്പോള്‍ സ്‌ക്രിപ്റ്റ് ഇഷ്ടമായില്ല എന്ന് പറഞ്ഞു’ എന്നായിരുന്നു ജോയലിന്റെ മറുപടി.
‘ഇനിയെന്ത് ചെയ്യും’ എന്ന ചോദ്യത്തിന് ‘അതുകൊണ്ട് നായകനെ മാറ്റി’ എന്ന് ജോയല്‍ പറയുന്നത് ഗിരീഷ് എ.ഡിയുടെ വാക്കുകളുമായി പലരും കണക്ട് ചെയ്യുന്നുണ്ട്. നസ്‌ലെന് സ്‌ക്രിപ്റ്റ് ഇഷ്ടപ്പെടാത്തതുകൊണ്ട് അയാളെ മാറ്റി ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും മറ്റൊരു സിനിമ ചെയ്തത് ഇന്‍ഡയറക്ടായി ഈ ഡയലോഗിലൂടെ പറയാതെ പറയുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

ജോയലിന്റെ ആദ്യ ഹീറോയുടെ പേര് സൗരവ് എന്നാണ്. പ്രേമലുവില്‍ നസ്‌ലെന്‍ അവതരിപ്പിച്ച സച്ചിന്‍ എന്ന കഥാപാത്രത്തെയാണ് ഈ പേരിലൂടെ ഉദ്ദേശിച്ചതെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു. നസ്‌ലെനെ സ്റ്റാറാക്കിയ ഗിരീഷ് എ.ഡിയെ അവഗണിച്ചത് ശരിയായില്ലെന്നും ചിലര്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.
GIRISH AD : നായകന് സ്‌ക്രിപ്റ്റ് ഇഷ്ടായില്ല പോലും
എന്നിട്ട്
മാറ്റി
script മാറ്റിയോ
ഇല്ല, നായകനെ മാറ്റി 🙂
Naslen : pic.twitter.com/D1hyMNhwU0
— Akshay (@Akshayk_2255) August 28, 2026
Content Highlight: Girish AD’s interview and Sangeeth’s dialogue in Bethlehem Kudumba Unit viral
