മാപ്പ് പറഞ്ഞ് കയ്യടി നേടുന്നു, പൃഥ്വിരാജ് ചിത്രത്തിന്റേത് പബ്ലിസിറ്റി സ്റ്റണ്ട്: അഞ്ജന ജോര്‍ജ്
Film News
മാപ്പ് പറഞ്ഞ് കയ്യടി നേടുന്നു, പൃഥ്വിരാജ് ചിത്രത്തിന്റേത് പബ്ലിസിറ്റി സ്റ്റണ്ട്: അഞ്ജന ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st March 2023, 10:10 pm

റിലീസ് ദിനത്തില്‍ തന്നെ വിവാദമായ ചിത്രമാണ് പൃഥ്വിരാജ് നായകനായ കടുവ. ഭിന്നശേഷിക്കാരായ കുട്ടികളെ അധിക്ഷേപിച്ചുള്ള ഡയലോഗിന്റെ പേരില്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉണ്ടായത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് പൃഥ്വിരാജുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

എന്നാല്‍ കടുവയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നിയതെന്ന് പറയുകയാണ് സിനിമാ നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായി അഞ്ജന ജോര്‍ജ്. നായക നടന്മാര്‍ തന്നെ തെറ്റായ പ്രസ്താവനകള്‍ നടത്തിയതിന് ശേഷം മാപ്പ് പറഞ്ഞ് വലിയ ആളാവുകയാണെന്നും കടുവ അതിന്റെ ഏറ്റവും സിമ്പിളായ ഉദാഹരണമാണെന്നും അഞ്ജന പറഞ്ഞു. ആലപ്പുഴ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു അഞ്ജനയുടെ പരാമര്‍ശങ്ങള്‍.

‘അപൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറഞ്ഞത് പലപ്പോഴും പ്രശ്‌നമായിട്ടുണ്ട്. ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ മാപ്പും പറഞ്ഞിട്ടുണ്ട്. ഇങ്ങനത്തെ കുറെ ബോഡി ഷെയിമിങ് സ്‌റ്റേറ്റ്‌മെന്റുകള്‍ നമ്മുടെ സോ കോള്‍ഡ് നായകന്മാര്‍ ആദ്യം പറയുകയും അതിന് ശേഷം അവര്‍ തന്നെ മാപ്പ് പറഞ്ഞ് വലിയ ആള്‍ക്കാരാവുകയും കയ്യടി നേടുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. കടുവയിലുണ്ട് അത്.

കടുവയുടേത് ഒരു വലിയ പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതൊക്കെ സിമ്പിള്‍ എക്‌സാമ്പിള്‍സാണ്. ജാക്കി വെക്കുന്നതിനെ പറ്റി നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ഡിസ്‌കസ് ചെയ്യുന്നു. പക്ഷേ ജാക്കി ഇപ്പോഴും വെച്ചോണ്ടിരിക്കുകയാണ്,’ അഞ്ജന പറഞ്ഞു.

Content Highlight: film critic anjana george criticize kaduva movie