ഫഹദ് ഫാസിലും മോഹന്‍ലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് ഫഹദിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍.
ലാല്‍സാറിന് ഫഹദിനോട് ഒരു പ്രത്യേക സ്‌നേഹമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിന് പിന്നില്‍ ഒന്ന് രണ്ട് കാരണങ്ങള്‍ ഉണ്ടെന്നും ഫര്‍ഹാന്‍ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍.
റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഫഹദും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ഒരു സീന്‍ പിന്നീട് കട്ട് ചെയ്യേണ്ടി വന്നതിനെ കുറിച്ചും ഫര്‍ഹാന്‍ പറയുന്നു.
‘ 2013 ല്‍ ഫഹദ് ലാലേട്ടനൊപ്പം റെഡ് വൈന്‍ എന്നൊരു ചിത്രം ചെയ്തിരുന്നു. കോമ്പിനേഷന്‍ സീന്‍ ആയിട്ട് ഒരൊറ്റ സീനായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ തിയേറ്ററില്‍ നിന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആ സീന്‍ കട്ട് ചെയ്തു. ആള്‍ക്കാര്‍ കണ്‍ഫ്യൂസ്ഡ് ആകുന്നു എന്ന് പറഞ്ഞിട്ടാണ് അത് ചെയ്തത്. ടിവിയില്‍ വരുമ്പോള്‍ ഉണ്ടോ എന്നറിയില്ല. ഒരു സറിയല്‍ സീക്വന്‍സ് ആയിരുന്നു. ആസിഫും ഷാനുവും കൂടി ബൈക്കില്‍ വരുന്ന ഒരു സീനായിരുന്നു അത്.
ലാല്‍ സാറിന്റേയും ഫഹദിന്റേയും സര്‍ക്കിളിലേക്ക് ഞാന്‍ കയറിയിട്ടില്ല. ലാലേട്ടന് ഫഹദിനെ ഭയങ്കര ഇഷ്ടമാണെന്ന് എനിക്കറിയാം. വാപ്പയോടുള്ള സ്‌നേഹവും ഒരു അഭിനേതാവ് എന്ന നിലയിലും ഫഹദിനെ ഭയങ്കര കാര്യമാണ്.
തുടരും സെറ്റില്‍ ഇരിക്കുമ്പോള്‍ ഷാനു ഇടയ്ക്ക് എന്നെ വിളിക്കും. ഫഹദ് സെറ്റിലേക്ക് വരുന്നുണ്ടോ എന്ന് ലാലേട്ടന്‍ ചോദിക്കും. തരുണ്‍ ഇങ്ങനെ ഫഹദിനെ വിളിക്കുമായിരുന്നു സെറ്റിലേക്ക് ഒരു ദിവസം വരൂ എന്ന് പറഞ്ഞിട്ട്.
അപ്പോഴൊക്കെ ലാലേട്ടന്‍ ചോദിക്കും വരുന്നുണ്ടോ, ഫഹദ് വരുന്നുണ്ടോ എന്ന്. വരാമെന്നാണ് പറയുന്നത് എന്ന് ഞാന്‍ പറയുമ്പോള്‍ വരാന്‍ പറയൂവെന്ന് ലാലേട്ടന്‍ പറഞ്ഞു. പക്ഷേ ഫഹദ് വന്നില്ല. അദ്ദേഹം വേറൊരു ഷൂട്ടിലായിരുന്നു.
ലാലേട്ടന്‍ ഒരു ഫോട്ടോ ഇട്ടിരുന്നു. ഷാനുവിനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കുന്ന ഫോട്ടോ. ലാലേട്ടന്‍ അങ്ങനെ ആരുമായിട്ടും അങ്ങനെ ഫോട്ടോ ഇടാത്ത ആളാണ്.