മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. നായകൻ, സഹനായകൻ, സപ്പോർട്ടിങ് ആക്ടർ, വില്ലൻ എന്നിങ്ങനെ അഭിനയത്തിൻ്റെ എല്ലാ മേഖലകളിലും കഴിവ് തെളിച്ച നടനും കൂടിയാണ് ഇദ്ദേഹം. 150ലധികം ചിത്രങ്ങളിൽ അഭിനയിച്ച ബിജു മേനോൻ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അടക്കം പല അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെപ്പറ്റി സംസാരിക്കുകയാണ് ബിജു മേനോനും സംവിധായകൻ റാഫിയും.
മമ്മൂട്ടി വിശ്രമിക്കാതെ പണിയെടുക്കുന്നത് കൊണ്ടാണ് തന്നെ മടിയൻ എന്ന് വിളിക്കുന്നതെന്നും അത്യാവശ്യം ജോലിയൊക്കെ താൻ ചെയ്തിട്ടുണ്ടെന്നുമാണ് ബിജു മേനോൻ പറയുന്നത്. മമ്മൂട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാവരും മടിയൻമാരാണെന്നും ഒരു നിമിഷം പോലും വിശ്രമിക്കാത്ത ആളാണ് മമ്മൂട്ടിയെന്നും സംവിധായകൻ റാഫി പറയുന്നു.
താൻ അത്രയും ജോലി ചെയ്യാത്തതുകൊണ്ടാണ് തന്നെ മടിയനെന്ന് വിളിക്കുന്നതെന്നും താൻ അത്യാവശ്യം ജോലിയൊക്കെ ചെയ്യുന്നുണ്ടെന്നും ബിജു മേനോൻ പറഞ്ഞു. സില്ലിമോങ്ക്സിനോട് സംസാരിക്കുകയായിരുന്നു ബിജു മേനോനും റാഫിയും.
‘ മമ്മൂക്കയുമായി കമ്പയർ ചെയ്യുമ്പോൾ എല്ലാവരും മടിയൻമാരാണ്. കാരണം അദ്ദേഹം ഒരു നിമിഷം വിശ്രമിക്കാത്ത ആളാണ്. 24 മണിക്കൂറും ജോലി ചെയ്യുന്ന ആളാണ്,’ സംവിധായകൻ റാഫി പറഞ്ഞു.
‘അത്രയും ജോലി ചെയ്യാത്തത് കൊണ്ടാണ് ഞാൻ മടിയനാണെന്ന് പറയുന്നത്. ഞാൻ അത്യാവശ്യം ജോലിയൊക്കെ ചെയ്യുന്നുണ്ട്,’ ബിജു മേനോൻ പറയുന്നു.
ടി. വി സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് ബിജു സിനിമാരംഗത്തേക്ക് കടന്ന് വന്നത്. 1991ൽ റിലീസ് ചെയ്ത ഈഗിൾ എന്ന സിനിമയാണ് അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം. 1999ൽ പുറത്തിറങ്ങിയ പത്രം എന്ന സിനിമയിലെ എസ്.പി. ഫിറോസ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. മധുരനൊമ്പരക്കാറ്റിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ബിജു മേനോൻ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: Everyone is lazy compared to Mammootty: Director Raffi