ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് എസ്തര്‍ അനില്‍. 2010ല്‍ അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് നടി ബാലതാരമായി തന്റെ കരിയര്‍ ആരംഭിക്കുന്നത്.
ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് എസ്തര്‍ അനില്‍. 2010ല്‍ അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് നടി ബാലതാരമായി തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും 2013ല്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം എന്ന സിനിമയാണ് എസ്തറിനെ കൂടുതല്‍ പോപ്പുലറാക്കുന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം എന്ന ചിത്രത്തില്‍ കമല്‍ ഹാസന്റെ മകളായും എസ്തര്‍ അഭിനയിച്ചിരുന്നു.
കൂടാതെ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ അവതരികയായും നടി പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലവന്‍ എന്ന സിനിമക്ക് ശേഷം എസ്തര്‍ അഭിനയിച്ച ചിത്രമായിരുന്നു ഒരു നാള്‍ വരും.

2010ല്‍ പുറത്തിറങ്ങിയ സിനിമയില്‍ സമീറ റെഡ്ഡിയുടെയും മോഹന്‍ലാലിന്റെയും മകളായിട്ടാണ് എസ്തര്‍ അഭിനയിച്ചത്. ഒരു നാള്‍ വരും എന്ന സിനിമക്ക് ശേഷമാണ് തനിക്ക് പോപ്പുലാരിറ്റി വന്നു തുടങ്ങിയതെന്ന് പറയുകയാണ് എസ്തര്‍ അനില്‍. ഞാന്‍ വിടമാട്ടേ ബൈ കീര്‍ത്തി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി.
‘മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ലാലേട്ടന്റെ കൂടെ ഒരു നാള്‍ വരും എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അപ്പോഴാണ് പോപ്പുലാരിറ്റിയൊക്കെ വന്നു തുടങ്ങിയത്. എന്റെ കൂടെ പഠിച്ച ആളുകള്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
ഞാന്‍ അപ്പോള്‍ നല്ല അഹങ്കാരി ആയിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ചിലപ്പോള്‍ ആ സമയത്താകണം ഞാന്‍ എന്തോ വലിയ സംഭവമാണെന്ന ചിന്ത എനിക്ക് വരുന്നത്. പക്ഷെ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ആ ചിന്തയൊക്കെ താനേ ഇല്ലാതായി.
സിനിമ വിജയിക്കുന്നതൊന്നും വലിയ കാര്യമല്ലെന്ന് എനിക്ക് മനസിലായി. ഒരു പടം വന്ന് വിജയിച്ചാല്‍ അടുത്ത കുറേ പടങ്ങള്‍ ചിലപ്പോള്‍ പരാജയമായിരിക്കും. അതൊക്കെ കണ്ട് നമ്മളെ ഇഷ്ടപ്പെടുന്ന ആളുകളും ഇഷ്ടപ്പെടാത്ത ആളുകളുമുണ്ടാകും.
അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ഞാന്‍ സെലിബ്രിറ്റി സ്റ്റാറ്റസില്‍ അറ്റാച്ച്ഡായി നില്‍ക്കുന്ന ആളല്ല. സെലിബ്രിറ്റി ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ഒരുപാട് ആക്ടീവായി സിനിമകള്‍ ചെയ്യുന്ന ആളല്ല ഞാന്‍. പിന്നെ സെലിബ്രിറ്റി എന്നത് ആളുകള്‍ തരുന്ന ടാഗാണല്ലോ,’ എസ്തര്‍ അനില്‍ പറയുന്നു.
Content Highlight: Esther Anil Talks About Mohanlal’s Oru Naal Varum Movie