കേരളക്കര മുഴുവൻ ഇപ്പോൾ ആഘോഷമാക്കുന്നത് ദൃശ്യം 3യുടെ വിജയമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്.
ജോർജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ സിനിമയെ ചുറ്റിപ്പറ്റി നിരവധി ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിട്ടുണ്ട്.
തന്റെ കുടുംബത്തെ രക്ഷിക്കാൻ ഇനി എന്തൊക്കെ നീക്കങ്ങളാകും ജോർജ് കുട്ടി നടത്തുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.
റിലീസിന് മുമ്പേ തന്നെ സിനിമയെ ചുറ്റിപ്പറ്റി പല തരത്തിലുള്ള ഫാൻ തിയറീസുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ദൃശ്യം3, Photo: YouTube/ Screengrab
ചിത്രം റിലീസാകുന്നതിന് മുമ്പ് “ജോർജ് കുട്ടി ജയിലിൽ പോകുമോ?, ഇനി മറ്റൊരാളെ കൂടി കൊല്ലേണ്ടി വരുമോ? തുടങ്ങിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ നടന്നിരുന്നു.
അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു ഫാൻ തിയറി ജോർജ് കുട്ടിയുടെ ഇളയ മകൾ അനുമോളെ ചുറ്റിപ്പറ്റിയായിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അനുമോളായി അഭിനയിച്ച എസ്തർ അനിൽ.
‘അനുമോൾ ഒരു വില്ലനായിട്ട് ആളുകൾ കാണും അല്ലെങ്കിൽ അങ്ങനത്തെ ചോദ്യങ്ങൾ വരുമെന്ന് എന്റെ മനസിൽ ഒരിക്കലും ഉണ്ടായിരുന്നില്ല. കാരണം എപ്പോഴും ഫാമിലി നല്ല ബോണ്ടായിട്ടായിരുന്നു കാണിച്ചത്. പ
ക്ഷെ ഫാൻ തിയറീസ് വരുമ്പോൾ അനുമോളാണ് ചതിച്ചത്, അനുമോളാണ് ഒറ്റുന്നത്, അനുമോളാണ് വില്ലൻ, അവൾ അച്ഛനുമായിട്ട് തെറ്റും അങ്ങനെ കുറെ തിയറിസ് വന്നു. അതെല്ലാം വായിക്കാൻ വളരെ ഇഷ്ടമാണ്,’ എന്നാണ് എസ്തർ അനിൽ പറഞ്ഞത്.
സിനിമയുടെ റിലീസിന് പിന്നാലെ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ജോർജ് കുട്ടിയുടെ പുതിയൊരു വേർഷനാണ് ചിത്രത്തിൽ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്.
ആദ്യ രണ്ട് ഭാഗങ്ങളിലേതുപോലെ തന്നെ കുടുംബബന്ധങ്ങളും സസ്പെൻസും ഈ ഭാഗത്തും ശക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.
മോഹൻലാൽ നായകനായ ചിത്രത്തിൽ മീന, അൻസിബ ഹസൻ, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിരവധി പ്രതീക്ഷകൾക്കൊടുവിൽ എത്തിയ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്.
Content Highlight: Esther Anil talks about fan theories about the movie Drishyam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.