വംശീയതാ വിരുദ്ധ ആംഗ്യവുമായി ഈജിപ്ഷ്യന്‍ പരിശീലകന്‍; മെസി വിവാദത്തില്‍?
FIFA World Cup 2026
വംശീയതാ വിരുദ്ധ ആംഗ്യവുമായി ഈജിപ്ഷ്യന്‍ പരിശീലകന്‍; മെസി വിവാദത്തില്‍?
സുദേവ് എ
Wednesday, 8th July 2026, 7:11 pm

2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ 3-2ന് പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു. അര്‍ജന്റീന വിജയിച്ചെങ്കിലും വലിയ വിവാദങ്ങളാണ് മത്സരത്തില്‍ ഉണ്ടായത്.

മത്സരശേഷം ഈജിപ്ഷ്യന്‍ പരിശീലകന്‍ ഹൊസാം ഹസനും അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയും തമ്മിലുണ്ടായ ചില നാടകീയ സംഭവങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഈജിപ്ഷ്യന്‍ പരിശീലകന്‍ വംശീയ വിരുദ്ധ ആംഗ്യം കാണിച്ചതാണ് വിവാദമായിരിക്കുന്നത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഈജിപ്തിന്റെ കോച്ചിങ് സ്റ്റാഫിന് നേരെ റഫറി യെല്ലോ കാര്‍ഡ് കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ഈജിപ്ത് പരിശീലകന്‍ ടച്ച് ലൈനിന്റെ അടുത്തെത്തി തന്റെ ഇരു കൈകളും ‘X’ എന്ന ആകൃതിയില്‍ റഫറിക്ക് നേരെ ആഗ്യം കാണിക്കുകയായിരുന്നു.

ഫിഫയുടെ വംശീയ വിരുദ്ധ നിയമപ്രകാരം മൈതാനത്ത് വംശീയ അധിക്ഷേപം നേരിട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി താരങ്ങളോ പരിശീലകരോ ഔദ്യോഗികമായി ഉപയോഗിക്കേണ്ട അടയാളമാണ് ‘X’.

സംഭവത്തില്‍ മെസി ഹസന്റെ മുന്നില്‍ നില്‍ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ ശബ്ദം ഇല്ലാത്തതിനാല്‍ മെസി എന്താണ് പറഞ്ഞതെന്ന് ഇതുവരെ ആര്‍ക്കും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് ഫിഫക്ക് ഔദ്യോഗികമായി പരാതി ലഭിക്കുകയാണെങ്കില്‍ മാത്രമേ സ്വതന്ത്ര അച്ചടക്ക സമിതി അന്വേഷണം നടത്തുകയുള്ളൂ.

മത്സരശേഷം റഫറിയിങ്ങിനെതിരെ ഗുരുതര ആരോപണവുമായി ഈജിപ്ത് താരം മുസ്തഫ സിക്കോയും ഹൊസം ഹസനും മുന്നോട്ട് വന്നിരുന്നു. ഈ ലോകകപ്പ് മുഴുവന്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും അര്‍ജന്റീനക്ക് കിരീടം നല്‍കുന്നതിന് വേണ്ടി റഫറിമാരെ ഉപയോഗിച്ചുകൊണ്ട് ടൂര്‍ണമെന്റ് നിയന്ത്രിക്കുകയാണെന്നുമാണ് സിക്കോ മത്സരശേഷം പറഞ്ഞ്.

മത്സരത്തിലെ വിജയം ഈജിപ്തിന് അര്‍ഹതപ്പെട്ടതായിരുന്നെന്നും എന്നാല്‍ മൈതാനത്ത് തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും അര്‍ജന്റീനയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനാണ് ഫിഫ ശ്രമിച്ചതെന്നുമാണ് ഈജിപ്ഷ്യന്‍ പരിശീലകന്‍ വ്യക്തമാക്കിയത്.

മത്സരത്തില്‍ നടന്ന രണ്ട് സംഭവവികാസങ്ങളാണ് ഈജിപ്തിന് തിരിച്ചടിയായത്. മത്സരത്തില്‍ മുസ്തഫ സിക്കോ നേടിയ ഗോള്‍ റഫറി നല്‍കിയിരുന്നില്ല. ഗോള്‍ നേടുന്നതിന് മുമ്പായി 100 മീറ്റര്‍ അകലെ നിന്നും നടത്തിയ ഫൗളിന്റെ പേരിലാണ് റഫറി ഗോള്‍ നല്‍കാതിരുന്നത്.

വാര്‍ പരിശോധിച്ചുകൊണ്ട് റഫറി ഗോള്‍ നല്‍കാതിരിക്കുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഈജിപ്ഷ്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സലയെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി നല്‍കാതിരിക്കുകയും ചെയ്തു.

 

Content Highlight: Egyptian coach makes anti racist gesture in world cup 2026

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.