ചന്ദ്ര യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പര്‍ ഹീറോ; ലോകയുടെ ലോകം ഇനി ബംഗളൂരു മാത്രമല്ല: ഡൊമനിക് അരുണ്‍
Malayalam Cinema
ചന്ദ്ര യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പര്‍ ഹീറോ; ലോകയുടെ ലോകം ഇനി ബംഗളൂരു മാത്രമല്ല: ഡൊമനിക് അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th September 2025, 1:28 pm

തിയേറ്ററുകളെ ജനസാഗരമാക്കി 200 കോടിയും പിന്നിട്ട് മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം പല കളക്ഷന്‍ റെക്കോഡുകളും ഇതിനോടകം തകര്‍ത്തു കഴിഞ്ഞു.

സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ഡൊമിനിക്. ലോകയുടെ ലോകം ഇനി ബംഗളൂരു മാത്രം ആയിരിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ഡൊമിനിക്.

‘ലോകയിലെ ഒരു സ്‌നീക്ക് പീക്ക് മാത്രമേ കൊടുത്തിട്ടുള്ളു. ഇതൊരു ഫിക്ഷണലായിട്ടുള്ള സിറ്റിയാണ്. ഇപ്പോള്‍ കൊടുത്തിട്ടുള്ള സിറ്റി കുറച്ചുകൂടി വലുതാകും. ഈ യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പര്‍ ഹീറോയാണ് ചന്ദ്ര. ഇനി വരാന്‍ പോകുന്നതൊക്കെ അതിനും മുകളിലാണ്.

തങ്ങള്‍ ഒരു ഫീമേയ്ല്‍ സെന്ററിക് സിനിമയാണ് ചെയ്തതെന്നും ശാന്തി വരുന്നത് ഇതിലൊരു ഫെമിനിസ്റ്റ് ആംഗിള്‍ കൊണ്ടുവരാനാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതിന്റെ പൊളിറ്റിക്‌സ് കൃത്യമായിരിക്കണമെന്നും അവിടെ താന്‍ എത്രത്തോളം ശ്രമിച്ചാലും അത് ട്രാന്‍സ്ലേറ്റ് ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശാന്തിയുടെ കോണ്‍ഡ്രിബ്യൂഷന്‍ ഈ സിനിമയില്‍ വളരെ വലുതാണെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ലോകഃ നിര്‍മിച്ചിരിക്കുന്നത്. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ക്ക് ശേഷം ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം കൂടിയാണ് ലോകഃ

Content highlight: Dominic Arun says Chandra is the smallest superhero in lokah universe