തുടരും എന്ന വമ്പന്‍ഹിറ്റ് മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവ, സൗദി വെളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് തുടരും.
20 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തിയ ചിത്രം മലയാളത്തിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും മറികടന്ന് മുന്നേറുകയാണ്.
ഒരു സംവിധായകനെ സംബന്ധിച്ച് ഒരു സിനിമ എത്രത്തോളം പേഴ്‌സണല്‍ ആകാമെന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി.
അത്തരത്തില്‍ ഒരു പരിധിക്കപ്പുറം സിനിമയുമായും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായും വലിയൊരു ആത്മബന്ധം ഉണ്ടായി കഴിഞ്ഞാലുള്ള ചില വിഷമങ്ങളെ കുറിച്ചും തരുണ്‍ പറയുന്നു. അയാം വിത്ത് ധന്യവര്‍മ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ അതൊന്നും ഞാന്‍ ടേക്ക് എവേ ചെയ്യുന്നില്ല. കട്ട് വിളിച്ച് പാക്ക് അപ്പ് വിളിച്ച് ഒരു ദിവസം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എന്റെ ഫാമിലിക്കും മക്കള്‍ക്കുമൊപ്പം നിന്നാല്‍ മതിയെന്ന് തീരുമാനിച്ചു.
അതിനപ്പുറത്തേക്ക് കൊണ്ടുപോകുന്ന പലതും നമുക്ക് പിന്നീട് വിഷമമാകും. നമുക്കറിയില്ല അവരൊക്കെ എങ്ങനെയാണ് നമ്മളെ കാണുന്നത് എന്ന്. അതിനിടയില്‍ ഈഗോ ഉണ്ടാകാം, പിണക്കം ഉണ്ടാകാം. അപ്പോള്‍ കുടുംബവുമായി നമ്മള്‍ ഒതുങ്ങുക. വര്‍ക്കില്‍ വരുമ്പോള്‍ അത് ചെയ്യുക.
സൗദി വെള്ളക്ക ഞാന്‍ ഭയങ്കര പേഴ്സണലി വര്‍ക്ക് ചെയ്ത ഒരു സിനിമയാണ്. ആ സിനിമയുമായിട്ട് ഭയങ്കര അറ്റാച്ച്ഡ് ആണ് ഞാന്‍. അതിനത്തെ ഇമോഷന്‍സ്, ആക്ടേഴ്സ്, ടെക്നീഷ്യന്‍സ് എല്ലാവരുമായി ഭയങ്കര പേഴ്സണല്‍ അറ്റാച്ച്മെന്റാണ്.
ഒരു പരിധി വരെ എനിക്ക് ഭയങ്കര ഡാമേജുമാണ് ആ സിനിമ. എന്നുവെച്ചാല്‍ അത്രയും പേഴ്സണല്‍ ആകരുത് ഒരു സിനിമ. അതിനകത്ത് ആദ്യം അഭിനയിക്കാന്‍ വന്ന ഉമ്മയായിട്ട് കാസ്റ്റ് ചെയ്ത ലേഡി മരണപ്പെട്ടുപോയി. അതെന്നെ ഭയങ്കരമായി ഇമോഷണലി ഹോണ്ട് ചെയ്തു.
ഞാന്‍ എന്തോ അവരുടെ ലൈഫില്‍ ഒരു മൊമന്റ് ഫുള്‍ ഫില്‍ ചെയ്യാതെ പോയി എന്ന് പറയുന്ന ചിന്തയായിരുന്നു എന്റെ മനസില്‍. പിന്നെ അതിനകത്ത് അഭിനയിക്കാന്‍ വന്ന ഒരുപാട് ആര്‍ടിസ്റ്റുകള്‍ റിലീസിന് മുന്‍പ് എന്നില്‍ നിന്ന് അകന്നുപോയി.
അവരുമൊക്കെയായി ഞാന്‍ ഭയങ്കര അറ്റാച്ച്ഡ് ആയിരുന്നു. എന്റെ ഫാമിലിയായും അവര്‍ അറ്റാച്ച്ഡ് ആയിരുന്നു. എന്നെ സംബന്ധിച്ച് എനിക്കൊപ്പം നിന്ന ആ മനുഷ്യര്‍ക്ക് അല്ലെങ്കില്‍ എന്നില്‍ നിന്ന് അകന്നുപോയ ആ മനുഷ്യര്‍ക്ക് ഞാന്‍ കൊടുത്ത ട്രിബ്യൂട്ടാണ് സൗദി വെള്ളയ്ക്കക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡ്.
സൗദി വെള്ളക്ക ഞാന്‍ മേക്ക് ചെയ്തിരിക്കുന്നത് പോലും ഹൃദയത്തില്‍ നിന്നാണെന്ന് പറയാം. ഞാന്‍ അങ്ങനെയാണ് അതിനെ കാണുന്നത്. ഭയങ്കരമായി എന്നെ ആ സിനിമ ഹോണ്ട് ചെയ്തിട്ടുണ്ട്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Director Tharun Moorthy about His Movies and emotional connection