ലോഹിതദാസിന്റെ രചനയില്‍ സുന്ദർ ദാസ് സംവിധാനം ചെയ്ത് 1996ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സല്ലാപം. മഞ്ജു വാര്യര്‍, ദിലീപ്, മനോജ് കെ. ജയന്‍ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലോഹിതദാസിന്റെ രചനയില്‍ സുന്ദർ ദാസ് സംവിധാനം ചെയ്ത് 1996ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സല്ലാപം. മഞ്ജു വാര്യര്‍, ദിലീപ്, മനോജ് കെ. ജയന്‍ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മഞ്ജു ആദ്യമായി നായികയായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു സല്ലാപം. രാധ എന്ന കഥാപാത്രത്തിൽ മഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സുന്ദർ ദാസ്.

ചിത്രത്തിൽ മനോജ് കെ. ജയൻ്റെ കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചത് ബിജു മേനോനെയാണെന്നും എന്നാൽ ആ സമയത്ത് മറ്റൊരു സിനിമ മനോജ് ചെയ്യുന്നതുകൊണ്ടാണ് മനോജിന് ആ കഥാപാത്രം ചെയ്യാൻ പറ്റിയില്ലെന്നും സുന്ദർ ദാസ് പറഞ്ഞു. ഗദ്ദാഫിയുമായുള്ള പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സല്ലാപത്തില്‍ മനോജ് കെ. ജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം ബിജു മേനോനെയാണ് ആദ്യം നോക്കിയിരുന്ന്. ലോഹി പറഞ്ഞു നമുക്ക് മൂന്ന് ഓപ്ഷനാണ് ഉള്ളത്. ഒന്ന് ബിജു മേനോനും പിന്നെ മനോജ് കെ. ജയന്‍, ഷമ്മി തിലകന്‍ എന്നിവര്‍. ബിജു മേനോനെ നോക്കാം എന്ന് പറഞ്ഞിട്ട് കാണാന്‍ പോയി. അന്ന് മറ്റൊരു സിനിമ ചെയ്യുന്നുണ്ട് ബിജു മേനോൻ.
അപ്പോള്‍ ബിജു പറഞ്ഞു ‘അത് നടക്കില്ല, അടുത്ത് തന്നെ മറ്റൊരു സിനിമ ചെയ്യുന്നതിന്റെ ആലോചന നടക്കുന്നുണ്ട്’ എന്ന്. അങ്ങനെയാണ് മനോജിലേക്ക് എത്തിയത്. എനിക്ക് മനോജുമായിട്ട് നല്ല ബന്ധമുണ്ട്. വളയം എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ മനോജിനെ വിളിക്കാം. മറ്റാരേയും നോക്കണ്ട എന്ന് തീരുമാനിച്ചു,’ സുന്ദർ ദാസ് പറയുന്നു.
ചിത്രത്തിൽ മഞ്ജുവിന് പകരം തീരുമാനിച്ചത് ആനിയെ ആയിരുന്നെന്നും സുന്ദർ ദാസ് പറഞ്ഞിരുന്നു. ലോഹിതദാസ് ആണ് ആനിയോട് സംസാരിച്ചതെന്നും അന്ന് സിനിമയുടെ കഥ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആനിയോട് സംസാരിച്ചപ്പോള്‍ ഓക്കെ പറഞ്ഞെന്നും എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ ചിത്രത്തിലെ കഥാപാത്രം വളരെ വിധേയത്വമുള്ള വേഷമാണെന്നും അന്ന് ആനി തന്റേടിയായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്ന സമയാണെന്നും അങ്ങനെയാണ് മഞ്ജുവിലേക്ക് എത്തുന്നതെന്നും സുന്ദര്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Sundar Das Talking about Sallapam Movie and Manoj K Jayan