ആറ് വയസുള്ള കുട്ടിയുടെ അച്ഛനാകാന്‍ താത്പര്യമില്ലാത്തതുകൊണ്ട് ആ നടന്‍ സില്ലുനു ഒരു കാതല്‍ റിജക്ട് ചെയ്തു: സംവിധായകന്‍ കൃഷ്ണ
Entertainment
ആറ് വയസുള്ള കുട്ടിയുടെ അച്ഛനാകാന്‍ താത്പര്യമില്ലാത്തതുകൊണ്ട് ആ നടന്‍ സില്ലുനു ഒരു കാതല്‍ റിജക്ട് ചെയ്തു: സംവിധായകന്‍ കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th March 2025, 4:36 pm

തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ് സില്ലുനു ഒരു കാതല്‍. സൂര്യ, ജ്യോതിക, ഭൂമിക ചൗള എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്നും ആരാധകരുടെ ഫേവറെറ്റാണ്. എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നുണ്ട്. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പുകളും ചര്‍ച്ചയായിരുന്നു.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കൃഷ്ണ. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം തമിഴിലെ എല്ലാ നടന്മാരോടും കഥ പറഞ്ഞിരുന്നെന്ന് കൃഷ്ണ പറയുന്നു. എന്നാല്‍ ആറ് വയസുള്ള കുട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ പലരും വിസമ്മതിച്ചെന്നും അക്കാരണം കൊണ്ട് പലരും പിന്മാറിയെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

മാധവനോട് സിനിമയുടെ കഥ പറഞ്ഞെന്നും അയാള്‍ക്ക് കഥ ഇഷ്ടമായെന്നും കൃഷ്ണ പറഞ്ഞു. എന്നാല്‍ കുട്ടിയുടെ കഥാപാത്രത്തെ സ്‌ക്രിപ്റ്റില്‍ നിന്ന് മാറ്റാന്‍ മാധവന്‍ ആവശ്യപ്പെട്ടെന്നും അതിനോട് താത്പര്യമില്ലാത്തതിനാല്‍ താന്‍ പിന്മാറിയെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു. കാക്ക കാക്കയുടെ ഷൂട്ടിനിടെ സൂര്യയോട് ഈ കഥ പറഞ്ഞെന്നും സൂര്യയും ഒഴിവാകാന്‍ നോക്കിയെന്നും കൃഷ്ണ പറഞ്ഞു.

പിന്നീട് ഒരിക്കല്‍കൂടി കഥ പറഞ്ഞപ്പോഴാണ് സൂര്യ ഓക്കെ പറഞ്ഞതെന്നും നായികയെപ്പറ്റി ചോദിച്ചെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ജ്യോതികയാണ് തന്റെ മനസിലുള്ളതെന്നും എന്നാല്‍ അവരോട് കഥ പറഞ്ഞില്ലെന്ന് സൂര്യയെ അറിയിച്ചെന്നും കൃഷ്ണ പറഞ്ഞു. ഒടുവില്‍ ആ സിനിമ സൂര്യ തന്നെ ചെയ്‌തെന്നും വലിയ ഹിറ്റായി മാറിയെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു കൃഷ്ണ.

‘സില്ലുനു ഒരു കാതല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം ഞാന്‍ ഒരുപാട് അലഞ്ഞു. തമിഴിലെ ഒരുവിധം എല്ലാ നടന്മാരും ആ സ്‌ക്രിപ്റ്റ് റിജക്ട് ചെയ്തിരുന്നു. എല്ലാവര്‍ക്കും റൊമാന്‍സ് പോര്‍ഷന്‍ ഇഷ്ടമായി. പക്ഷേ, ഫാമിലി പോര്‍ഷനില്‍ ആറ് വയസുള്ള കുട്ടിയുടെ അച്ഛനാവുക എന്നത് അക്‌സപ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. മാധവനോട് ഈ പടത്തിന്റെ സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ടീഷനും കുട്ടിയെ സ്‌ക്രിപ്റ്റില്‍ നിന്ന് ഒഴിവാക്കുക എന്നായിരുന്നു.

എനിക്ക് അത് സ്വീകാര്യമല്ലാത്തതുകൊണ്ട് ഞാന്‍ പിന്മാറി. സൂര്യയോട് ആദ്യം കഥ പറഞ്ഞപ്പോള്‍ അദ്ദേഹവും ഒഴിവാകാന്‍ ശ്രമിച്ചതായിരുന്നു. പിന്നീട് ഒരിക്കല്‍ കൂടി സംസാരിച്ചപ്പോള്‍ സൂര്യ ഓക്കെ പറഞ്ഞു. നായിക ആരാണെന്ന് ചോദിച്ചപ്പോള്‍ ജ്യോതികയുടെ പേരാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ആ സമയത്ത് ഞാന്‍ ജ്യേതികയെ കോണ്‍ടാക്ട് ചെയ്തിരുന്നില്ല. ഒടുവില്‍ സൂര്യ ആ പടത്തിന് ഓക്കെ പറഞ്ഞു. പടം ഹിറ്റായി,’ കൃഷ്ണ പറയുന്നു.

Content Highlight: Director Krishna saying Madhavan rejected Sillunu Oru Kadhal movie