ഞാനന്ന് മോഹൻലാലിനോട് അങ്ങനെ പറഞ്ഞിരുന്നെങ്കിൽ സിനിമ കുളമായി പോകുമായിരുന്നു: കമൽ
Entertainment
ഞാനന്ന് മോഹൻലാലിനോട് അങ്ങനെ പറഞ്ഞിരുന്നെങ്കിൽ സിനിമ കുളമായി പോകുമായിരുന്നു: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th July 2025, 3:14 pm

സംവിധായകൻ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് അയാൾ കഥ എഴുതുകയാണ്. മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിനും സാഗർ കോട്ടപ്പുറം എന്ന മോഹൻലാലിൻ്റെ കഥാപാത്രത്തിനും ഇന്നും ആരാധകരേറെയാണ്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ.

അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ സാഗർ കോട്ടപ്പുറമായി ലാൽ അഭിനയിക്കുന്നു. ഒരു സീൻ ഗേറ്റിൽ പോയിട്ട് ചവിട്ടിയിട്ട് അയാളെ ചീത്ത പറഞ്ഞ് വണ്ടിയിൽ കയറുന്നതാണ് , ചോദിച്ച് പോകാമെന്ന് പറഞ്ഞ് കാറിലിരുന്ന് ഇങ്ങനെ ഇളകിമറിയുകയാണ്.

അന്ന് മോണിറ്റർ ഇല്ല. അപ്പോൾ ഉള്ള പ്രശ്‌നം എന്താണെന്ന് വെച്ചാൽ ലാൽ അഭിനയിക്കുന്നത് ജഡ്ജ് ചെയ്യുമ്പോൾ ഇത് ഓക്കെയാണോ അല്ലയോ എന്ന് എനിക്ക് പറയാൻ പറ്റുന്നില്ല. അങ്ങനെ ഒന്നും ഒരു സിനിമയിലും സംഭവിച്ചിട്ടില്ല.

ലാൽ അപ്പോൾ പറഞ്ഞു ‘എനിക്കൊരു മീറ്റർ കിട്ടിയിട്ടുണ്ട്. ഞാൻ അത് വെച്ചിട്ടാണ് പെർഫോം ചെയ്യുന്നത്. അത് കമലിന് ഓക്കെയല്ലേ’ എന്ന് എന്നോട് ചോദിച്ചു. എനിക്ക് എന്താ പറയേണ്ടത് എന്നറിയാതായി.

പിറ്റേന്ന് തിയേറ്റർ രാവിലെ തുറപ്പിച്ച് ഏഴ് മണിക്ക് സീൻ കണ്ടു. ഡയലോഗ്‌സ് ഉണ്ടാവില്ല. ഒന്നും ഉണ്ടാകില്ല. വെറും സീനുകൾ മാത്രമായിരിക്കും കാണാൻ സാധിക്കുന്നത്. രണ്ട് മൂന്ന് ഷോട്ട് കഴിഞ്ഞപ്പോൾ അവിടെ ഇരുന്നിട്ട് തന്നെ ലാലിന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു ‘ലാലേ ഒരു പ്രശ്‌നവുമില്ല ഇതുപിടിച്ചാൽ മതി. ഈ മീറ്റർ പിടിച്ചാൽ മതി’ എന്ന് പറഞ്ഞു.

അതാണ് ഒരു ആക്ടറുടെ ഗുണം എന്നുപറയുന്നത്. വലിയ നടൻമാരിലൊക്കെ കണ്ടിട്ടുള്ള ഒരു ഗുണം അതാണ്. ഞാനന്ന് മീറ്റർ കുറച്ച് മീറ്റർ കുറയ്ക്ക് എന്നുപറഞ്ഞിരുന്നെങ്കിൽ സിനിമ മൊത്തത്തിൽ കുളമായി പോകുമായിരുന്നു,’ കമൽ പറയുന്നു.

Content Highlight: Director Kamal talking about Mohanlal