മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമായി എത്തി ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയ ചിത്രമാണ് ഡൊമികിന് അരുണിന്റെ സംവിധാനത്തിലെത്തിയ ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും ലോക മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇതിനകം അനൗണ്‍സ് ചെയ്തുകഴിഞ്ഞിട്ടുമുണ്ട്.
ലോകയെ കുറിച്ചും സിനിമയിലെ കാസ്റ്റിങ്ങിനെ കുറിച്ചും കല്യാണി പ്രിയദര്‍ശനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാതൃഭൂമി ‘ക’ ഫെസ്റ്റിവലില്‍ ഡൊമിനിക് അരുണ്‍. ലോകയിലെ കാസ്റ്റിങ്ങില്‍ വലിയ റിസ്‌കെടുക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നില്ലെന്നും സേഫ് എന്ന് തോന്നിയവരെ മാത്രമാണ് പിക്ക് ചെയ്തതെന്നും ഡൊമിനിക് അരുണ്‍ പറയുന്നു.
ഡൊമിനിക് അരുണ്‍, കല്യാണി
‘ലോകയുടെ സമയത്ത് കാസ്റ്റിങ്ങില്‍ ഞങ്ങള്‍ വലിയ റിസ്‌കെടുത്തിട്ടില്ല. കാസ്റ്റിങ് ഡയറക്ടറുണ്ടായിരുന്നു, ഒരുപാട് ഓഡീഷന്‍സ് നടത്തി അങ്ങനെ നമുക്ക് സേഫ് എന്ന് തോന്നിയവരെ പിക്ക് ചെയ്തിട്ടാണ് പടം ചെയ്തത്. കല്യാണിയുടെ കൂടെ കുറച്ച് ദിവസം സ്‌ക്രിപ്റ്റുമായി ഇരുന്നിരുന്നു. എന്റെ മനസില്‍ ഉള്ള ചന്ദ്ര എന്താണെന്ന് കല്യാണിക്ക് വ്യക്തമായി പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.
കല്യാണിയ്ക്ക് കഥ നരേറ്റ് ചെയ്ത് അവിടെ നിന്ന് ഞാന്‍ ഇറങ്ങിക്കഴിഞ്ഞ് വണ്ടിയില്‍ കയറി ഡ്രൈവ് ചെയ്യുമ്പോള്‍ ടൊവിനോ വിളിച്ചു, കല്യാണി വിളിച്ചിരുന്നു, ഇങ്ങനെ ഒരാള്‍ വന്ന് കഥ പറഞ്ഞിരുന്നെന്ന് പറഞ്ഞു എന്ന് പറഞ്ഞു, ഓക്കെ ശരിയെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.
ലോകയില്‍ നിന്നുള്ള രംഗം photo: imdb
അതുകഴിഞ്ഞ് എന്നെ വിളിക്കുന്നത് അഖില്‍ സത്യനാണ്. അഖിലും കല്യാണി വിളിച്ച് അന്വേഷിച്ച കാര്യം പറഞ്ഞു. ഞാന്‍ ഇത് കഴിഞ്ഞിട്ട് കല്യാണിയെ അങ്ങോട്ടു വിളിച്ചു, നമ്മളെ അത്ര വിശ്വാസം ഇല്ല എന്ന് തോന്നുന്നു അല്ലേ എന്ന് പറഞ്ഞു. (ചിരി)
പക്ഷേ കല്യാണി സിനിമയില്‍ എത്തിയ ശേഷം, രണ്ട് ദിവസത്തെ സ്‌ക്രിപ്റ്റ് റീഡിങ് കൂടി കഴിഞ്ഞപ്പോള്‍ എന്റെ മനസിലുള്ള ചന്ദ്ര എന്താണെന്ന് അവര്‍ക്ക് മനസിലായി. ആദ്യത്തെ രണ്ട് ദിവസം സെറ്റിങ് അപ്പായിരുന്നു ഞങ്ങള്‍ ചെയ്തത്. മെലോ സീനുകള്‍ മാത്രം.
കല്യാണി പ്രിയദര്‍ശന്‍ photo: Youtube/screengrab
പിന്നെ നമ്മള്‍ സെ്റ്റില്‍ ഒരു ത്രൂ ഔട്ട് മ്യൂസിക് പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ഈ ക്യാരക്ടറിന്റെ മൂഡ് എന്താണെന്നും ആ ക്യാരക്ടറിന്റെ ഇമോഷന്‍ എന്താണെന്നും മനസിലാക്കാന്‍ വേണ്ട ഒരു റെഫറന്‍സ് സ്‌കോറായിരുന്നു അത്.
അത് സെ്റ്റില്‍ പ്ലേ ചെയ്തു. പതുക്കെ പതുക്കെ കല്യാണി ക്യാരക്ടറിലേക്ക് കയറി. നസ്‌ലെനും ചന്തുവും പിന്നെ അവരുടെ സോണില്‍ തന്നെ ഉള്ള ക്യാരക്ടറാണല്ലോ. അപ്പോള്‍ എന്ത് വേണ്ട എന്നുള്ളത് മാത്രം അവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ മതി. ബാക്കിയെല്ലാം ഭയങ്കര ഈസിയായിരുന്നു,’ ഡൊമിനിക് അരുണ്‍ പറഞ്ഞു.
Content Highlight: Director Dominic Arun about Lokah Movie and Kalyani Priyadarshan
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.