'ദൃശ്യം 2നെക്കുറിച്ച് എനിക്ക് തോന്നിയത്'; മോഹന്‍ലാലിനോട് സംവിധായകന്‍ ഭദ്രന്‍
Film News
'ദൃശ്യം 2നെക്കുറിച്ച് എനിക്ക് തോന്നിയത്'; മോഹന്‍ലാലിനോട് സംവിധായകന്‍ ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th February 2021, 7:48 pm

കൊച്ചി: ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇനിയും അവസാനിച്ചിട്ടില്ല. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പ്രകടനത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ഏവരും എറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദൃശ്യം 2ലെ അദ്ദേഹത്തിന്റെ അഭിനയമികവിനെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ കണ്ടതിനു ശേഷം അദ്ദേഹം മോഹന്‍ലാലിനെ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. വാട്‌സ് ആപ്പില്‍ അദ്ദേഹം അയച്ച സന്ദേശത്തിന് ലാലേട്ടന്‍ നല്‍കിയ മറുപടിയടങ്ങിയ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ദൃശ്യം 2നെക്കുറിച്ച് എനിക്ക് തോന്നിയത്. ഹായ് ലാല്‍, എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും വേദനയും ഭയവും ഉണ്ടായിരിക്കും. ഒരു ഒഴിവാക്കലുമില്ല. മികച്ച അഭിനയം. അഭിനന്ദനങ്ങള്‍, ഭദ്രന്‍ ഫേസ്ബുക്കിലെഴുതി.

May be an image of text that says "21 FEBRUARY 2021 Hi Lal, every crime behind fear and pain, no exceptions!!! Well crafted and supported with a subdude acting !!!! Well done 8:42 pm AaaRaaa 8:55 pm Type a messa.."

 

ഫെബ്രുവരി 18 ന് ആമസോണ്‍ പ്രൈമില്‍ റിലീസായ ദൃശ്യം 2ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Director Bhadran Praises Drishyam 2