അജു ചേട്ടനോട് അത് എങ്ങനെ പറയുമെന്നായിരുന്നു പേടി; പക്ഷേ പുള്ളി ഞെട്ടിച്ചു: അഹമ്മദ് കബീര്‍
Entertainment
അജു ചേട്ടനോട് അത് എങ്ങനെ പറയുമെന്നായിരുന്നു പേടി; പക്ഷേ പുള്ളി ഞെട്ടിച്ചു: അഹമ്മദ് കബീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 11:42 am

അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ വെബ് സീരിസായിരുന്നു ‘കേരള ക്രൈം ഫയല്‍സ്’. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കപ്പുറം സീരീസിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി സ്ട്രീമിങ് തുടരുകയാണ്.

ആദ്യ സീസണില്‍ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നെങ്കില്‍, അമ്പിളി രാജുവെന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സീസണ്‍ 2 മുന്നോട്ടുപോകുന്നത്.

കേരള ക്രൈം ഫയല്‍സ് 2 വിനെ കുറിച്ചും സീരീസില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച മനോജ് എന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഹമ്മദ് കബീര്‍. ആദ്യ സീസണില്‍ മനോജിന്റേത് മുഴുനീള കഥാപാത്രമായിരുന്നു.

‘ അജു ചേട്ടന്റെ കഥാപാത്രത്തിന്റെ ലെങ്ത് കൂട്ടാമായിരുന്നു എന്നൊന്നും ആരും പറഞ്ഞിട്ടില്ല. ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം ഇല്ലേ എന്നൊക്കെ ചോദിച്ചിരുന്നു.

എന്നാല്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അതൊക്കെ മാറി. പിന്നെ ബാഹുലിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടി. അതില്‍ ഇംഗ്ലീഷിലും കന്നഡയിലുമൊക്കെ ഡയലോഗുണ്ട്.

അജു ചേട്ടന്റെ അടുത്ത് ഇത് ഞാന്‍ എങ്ങനെ പറയും, കാരണം പുള്ളി ഇത്രയും നന്നായിട്ട് ഇംഗ്ലീഷ് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഞങ്ങളെ എല്ലാവരേയും അദ്ദേഹം ഞെട്ടിച്ചു.

പുള്ളി വന്നിട്ട് നിഷ്പ്രയാസം ആണ് ഈ ഡയലോഗൊക്കെ പറയുന്നത്. ബോഡി ലാംഗ്വേജും ആറ്റിറ്റിയൂഡുമൊക്കെ മനോജിന്റേത് തന്നെ പിടിക്കാന്‍ എളുപ്പത്തില്‍ അദ്ദേഹത്തിനായി.

മനോജിന്റെ ആ ഫ്‌ളോ ഓട്ടോമാറ്റിക്കലി വന്നു. ഞങ്ങള്‍ ശരിക്കും ഞെട്ടി. സ്ട്രീമിങ്ങിന് മുന്‍പ് ഇതിന്റെ ഒരു പ്രീമിയര്‍ ഷോ ഉണ്ടായിരുന്നു.

ആറ് എപ്പിസോഡും ഒന്നിച്ച് ഇടുന്ന രീതിയില്‍. അതില്‍ അജു ചേട്ടനെ കാണിച്ചപ്പോള്‍ തന്നെ കയ്യടിയായിരുന്നു. അതൊരു തിയേറ്റര്‍ മൊമെന്റായിരുന്നു,’ അഹമ്മദ് കബീര്‍ പറഞ്ഞു.

Content Highlight: Director Ahammed Khabeer about Aju Varghese and Kerala Crime Files Season 2