ആടുജീവിതം കാരണം വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ഹൈപ്പ് കൊടുക്കേണ്ടെന്ന തീരുമാനം മാറ്റി: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
ആടുജീവിതം കാരണം വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ഹൈപ്പ് കൊടുക്കേണ്ടെന്ന തീരുമാനം മാറ്റി: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th April 2024, 10:56 pm

ആദ്യമായി ധ്യാന്‍ ശ്രീനിവാസന്‍ – പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു ഇത്.

ആടുജീവിതം എന്ന സിനിമ കാരണം തങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് പ്രൊമോഷന്‍ വേണ്ടെന്ന തീരുമാനം മാറ്റിയതിനെ കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘തലേ ദിവസം വരെ എന്റെ ഇന്റര്‍വ്യൂകളും പ്രൊമോഷണല്‍ കണ്ടന്റുകളുമൊക്കെ കണ്ടിട്ടാണ് ജനങ്ങള്‍ സിനിമ കാണാന്‍ വരുന്നത്. എനിക്ക് ഏറ്റവും വലിയ കണ്‍സേണ്‍ അതായിരുന്നു. യൂട്യൂബില്‍ ഒക്കെ അവരെ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന ഒരു ജോക്കര്‍ എന്ന നിലയിലാണ് എന്നെ അവര്‍ കാണുന്നത് (ചിരി). തത്കാലം അങ്ങനെ വിചാരിക്കാം.

എന്നെ ആളുകള്‍ക്ക് ഇഷ്ടമാണ്. അങ്ങനെ ഒരാളെ തിയേറ്ററില്‍ ഇത്തരം ഒരു രൂപത്തില്‍ കാണുമ്പോള്‍ ചിലപ്പോള്‍ ആ കഥാപാത്രമായി അവര്‍ക്ക് ഫീല് ചെയ്യണമെന്നില്ല. ഇത് നമ്മുടെ ധ്യാനല്ലേ എന്ന് പറഞ്ഞേക്കാം. പടം അത്രയും ഫെമിലിയറും എക്സ്പോസ്ഡുമാണ്. അതുകൊണ്ട് ഏട്ടനോട് പടത്തിന്റെ പ്രൊമോഷന് ഞാന്‍ വരണോ എന്ന് ആദ്യം ചോദിച്ചിരുന്നു.

ഇത്രയും ഡീപ്പായിട്ടുള്ള ഒരു കഥാപാത്രമാണ്, പ്രത്യേകിച്ചും പ്രായമായ കഥാപാത്രത്തെ ചെയ്യുകയാണ്. പിന്നെ സെക്കന്റ് ഹാഫില്‍ ഒരു പരിധി വരെ ആ സിനിമയെ ഞാന്‍ ഷോള്‍ഡര്‍ ചെയ്യുന്നുണ്ട്. നിവിനാണ് പിന്നെ അതിനെ ലിഫ്റ്റ് ചെയ്യുന്നത്. എങ്കിലും കഥ പോകുന്നത് എന്നിലൂടെയാണ്.

ഈ കഥാപാത്രം വര്‍ക്കായില്ലെങ്കില്‍ അല്ലെങ്കില്‍ എന്നെ ധ്യാനായി കണ്ട് കഴിഞ്ഞാല്‍ മുമ്പ് കൊടുത്ത ഇന്റര്‍വ്യൂകളൊക്കെ പാളും. അപ്പോള്‍ ഏട്ടനോട് ഞാന്‍ ഇന്റര്‍വ്യൂസിന് വരണോ, വന്നാല്‍ ചിലപ്പോള്‍ ആളുകള്‍ക്ക് ആ കഥാപാത്രത്തെ ഫീല്‍ ചെയ്തില്ലെങ്കിലോ എന്ന് ചോദിച്ചു. ആദ്യം ഏട്ടന്‍ എന്നോട് വരേണ്ടെന്ന് പറഞ്ഞു. ഇന്റര്‍വ്യൂകളോ ഹൈപ്പോ വേണ്ടെന്നും പറഞ്ഞു.

പിന്നെയാണ് ആടുജീവിതം വരുന്നത്. ആടുജീവിതമാണ് സത്യത്തില്‍ ആ തീരുമാനം മാറ്റാന്‍ കാരണമായത്. രാജുവേട്ടന്‍ വന്ന് ആടുജീവിതത്തെ പ്രൊമോട്ട് ചെയ്ത രീതി കണ്ടു. പുള്ളി പുറത്ത് പോയിട്ട് പോലും ഇന്റര്‍വ്യൂ കൊടുത്തു. അപ്പോള്‍ വിശാഖ് അതൊന്നും നോക്കേണ്ട, നമുക്ക് നമ്മുടെ പടം എങ്ങനെയെങ്കിലും പ്രൊമോട്ട് ചെയ്യാമെന്ന് പറയുകയായിരുന്നു; ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Dhyan Sreenivasan Talks About Varshangalkku Shesham Movie’s Promotional Works