മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്റെ മകനാണ് അദ്ദേഹം. 2013ല്‍ സഹോദരനായ വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്റെ മകനാണ് അദ്ദേഹം. 2013ല്‍ സഹോദരനായ വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനത്തിലേക്കും താരം ചുവടുവെച്ചു.. ധ്യാനിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍. ചിത്രം ഇന്നലെ (വെള്ളി)യാണ് റിലീസായത്. ഇപ്പോൾ തൻ്റെ സിനിമകൾ മാതാപിതാക്കൾ തിയേറ്ററിൽ നിന്നും കാണാറില്ലെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.
തന്നോട് അച്ഛനും അമ്മയും സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞല്ലോ, എന്താ സിനിമയുടെ പേരെന്ന് ചോദിച്ചെന്നും താൻ അതിന് മറുപടി പറഞ്ഞെന്നും ധ്യാൻ പറയുന്നു.

ഞങ്ങൾക്ക് പോയി കാണാൻ പറ്റുന്ന സിനിമയാണല്ലോ എന്ന് അച്ഛൻ ചോദിച്ചെന്നും അച്ഛനും അമ്മക്കുമുള്ള പേടി മീഡിയക്കാരെ ആണെന്നും നടൻ പറഞ്ഞു.
മാധ്യമങ്ങൾ അഭിപ്രായം ചോദിക്കുമ്പോൾ സ്വന്തം മകനെപ്പറ്റി കുറ്റം പറയാൻ പറ്റാത്തതുകൊണ്ട് സിനിമ കാണാൻ പോകാറില്ലെന്നും പ്രത്യേകിച്ച് തൻ്റെ സിനിമ കാണാറില്ലെന്നും ധ്യാൻ പറഞ്ഞു.
എന്നാൽ താൻ അവരോട് ധൈര്യമായിട്ട് പോകൂ എന്നാണ് പറഞ്ഞതെന്നും ആരെങ്കിലും അഭിപ്രായം ചോദിച്ചാലും നല്ലതുപറഞ്ഞാൽ മതിയെന്നും ധ്യാൻ കൂട്ടിച്ചേർത്തു. പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.
‘ഇന്നലെ അമ്മയും അച്ഛനും വന്നിട്ട് ചോദിച്ചു ‘നിന്റെ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞല്ലോ, എന്താ സിനിമയുടെ പേര്’ എന്ന്. അപ്പോള്‍ ഞാന്‍ സിനിമയുടെ പേരും പിന്നെ സോഫിയ ചേച്ചിയാണ് ചെയ്യുന്നതെന്നുമൊക്കെ പറഞ്ഞു.
അപ്പോള്‍ പുള്ളി പറഞ്ഞു ‘ഞങ്ങള്‍ക്ക് പോയി കാണാന്‍ പറ്റുമോ’ എന്ന്. അച്ഛനും അമ്മക്കുമുള്ള പേടി നിങ്ങളെയാണ് (മീഡിയക്കാര്‍). കാരണം നിങ്ങള്‍ എന്തെങ്കിലും അഭിപ്രായം ചോദിക്കും, ചോദിച്ചുകഴിഞ്ഞാല്‍ സ്വന്തം മകനെപ്പറ്റി കുറ്റം പറയാന്‍ പറ്റില്ലല്ലോ എന്ന് പേടിച്ചിട്ട് അമ്മയും അച്ഛനും സിനിമ കാണാന്‍ പോകാറില്ല. പ്രത്യേകിച്ച് എന്റെ സിനിമ.
ഞാന്‍ പറഞ്ഞു ധൈര്യമായിട്ട് ‘പോയ്ക്കോ. ചീത്തപ്പേരില്ല. അഭിപ്രായം ചോദിച്ചാലും നല്ലതാണെന്ന് പറഞ്ഞാല്‍ മതി’ എന്ന്. ചിലപ്പോള്‍ സിനിമ കാണാന്‍ വരും. രണ്ടു പേരും,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Dhyan Sreenivasan saying that his parents don’t go to the films because of Media