ഗോള്‍ഡിനെപ്പറ്റി പൃഥ്വിരാജ് പറഞ്ഞത് തന്നെയാണ് ഈ സിനിമയെക്കുറിച്ച് എനിക്ക് പറയാനുള്ളത്: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
ഗോള്‍ഡിനെപ്പറ്റി പൃഥ്വിരാജ് പറഞ്ഞത് തന്നെയാണ് ഈ സിനിമയെക്കുറിച്ച് എനിക്ക് പറയാനുള്ളത്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 3:44 pm

തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ധ്യാന്‍ അഭിനയിക്കുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാലാണ് മറ്റൊരു നായകന്‍. 1970കളില്‍ ചെന്നൈയിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ബേസില്‍ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. നിവിന്‍ പോളി അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

ഈ സിനിമയുടെ മുഴുവന്‍ ഉത്തരവാദിത്തവും വിനീത് ശ്രീനിവാസന് ആയിരിക്കുമെന്ന് ധ്യാന്‍ പറഞ്ഞു. ഗോള്‍ഡ് സിനിമയുടെ പ്രൊമോഷന്‍ സമയത്ത് ഇത് കംപ്ലീറ്റ് അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണെന്ന് പൃഥ്വി പറഞ്ഞതിനോട് ഉപമിച്ചാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇത് പറഞ്ഞത്. ചേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമ കരിയറില്‍ മുന്നോട്ട് പോകുന്നതിനുള്ള ഹോപ്പായിരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ഗോള്‍ഡ് സിനിമയുടെ പ്രൊമോഷന്റെ സമയത്ത് രാജുവേട്ടന്‍, ‘ഇതൊരു കംപ്ലീറ്റ് അല്‍ഫോണ്‍സ് പുത്രന്‍ പടമാണ്’എന്ന് പറഞ്ഞതുപോലെ ഈ സിനിമ ഒരു കംപ്ലീറ്റ് വിനീത് ശ്രീനിവാസന്‍ പടമാണ്. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ചേട്ടനാണ്. ഒരു വിനീത് ശ്രീനിവാസന്‍ സിനിമയില്‍ നിന്ന് എന്തൊക്കെയാണോ പ്രതീക്ഷിക്കുന്നത്, അത് മൊത്തമായിട്ട് ഈ സിനിമയിലുണ്ട്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan’s opinion about Varshangalkku Sesham movie