46 ദിവസം കൊണ്ട് ഷൂട്ട് തീരുമെന്ന് പറഞ്ഞപ്പോൾ ധ്യാനിന്റെ മറുപടി അതായിരുന്നു: വിനീത് ശ്രീനിവാസൻ
Entertainment news
46 ദിവസം കൊണ്ട് ഷൂട്ട് തീരുമെന്ന് പറഞ്ഞപ്പോൾ ധ്യാനിന്റെ മറുപടി അതായിരുന്നു: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 3:28 pm

ധ്യാൻ ശ്രീനിവാസൻ വർഷങ്ങൾക്ക് ശേഷം സിനിമയുടെ സെക്കന്റ് ഹാഫ് കേട്ടിട്ടില്ലെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. ഇന്റർവെൽ ബ്ലോക്ക് ആയപ്പോഴേക്കും ധ്യാനിന് കഥ വർക്കായെന്നും എത്ര ദിവസമാണ് ഷൂട്ട് എന്ന് ചോദിച്ചെന്നും വിനീത് പറഞ്ഞു.

46 ദിവസത്തിനാണ് ചാർട്ട് ചെയ്തതെന്ന് പറഞ്ഞപ്പോൾ എങ്ങനെയാണ് ഇത്ര ദിവസംകൊണ്ട് തീർക്കുക എന്നായിരുന്നു ധ്യാനിന്റെ മറുപടി എന്നും വിനീത് കൂട്ടിച്ചേർത്തു. 46 ദിവസം ഫസ്റ്റ് ഹാഫ് തന്നെ ചെയ്യാനുണ്ടാകുമെന്നും ധ്യാൻ തന്നോട് പറഞ്ഞെന്നും വിനീത് മാതൃഭൂമിയോട് പറഞ്ഞു.

‘ധ്യാൻ സെക്കൻഡ് ഹാഫ് കഥ കേട്ടിട്ടില്ല. ഇന്റർവെൽ ബ്ലോക്ക് ആയപ്പോഴേക്കും അവന് സാധനം നന്നായിട്ട് വർക്ക് ആയി. ഇത് എത്ര ദിവസമാണ് ഷൂട്ട് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു 46 ദിവസമാണ് നമ്മൾ ചാർട്ട് ചെയ്തത് എന്ന്. ചിലപ്പോൾ അതിനു മുൻപ് തീരും. 40 ദിവസം കൊണ്ട് പടം തീർന്നു.

46 ദിവസങ്ങളിൽ എങ്ങനെയാണ് ചെയ്യുക. 46 ദിവസം ഫസ്റ്റ് ഹാഫ് തന്നെ ചെയ്യാനുണ്ടാവുമല്ലോ, ഇതെന്തിനാണ് ഇങ്ങനെ അടിച്ചു തീർക്കുന്നത് എന്നൊക്കെ പറഞ്ഞിട്ടുള്ള സംസാരം ഉണ്ടായിട്ടുണ്ട്. അടിച്ചു തീർക്കുകയല്ല , നമുക്കൊരു പ്രോപ്പർ പ്ലാൻ ഉണ്ട്. അതുകൊണ്ട് അതേ സമയത്ത് തീരും. പടത്തിന് ആവശ്യമുള്ളതെ എടുക്കുന്നുള്ളൂ. അത് ഓൾറെഡി പ്ലാൻഡ് ആണ്. എടുക്കാൻ പോകുന്ന ഷോട്ടുകൾ ഒക്കെ ഫിക്സഡ് ആണ്. ചെലപ്പോൾ ഒന്ന് രണ്ട് ദിവസം കൂടെ ഉണ്ടാകുള്ളൂ.

പിന്നെ അതുപോലെ ട്രെയിലറിൽ കണ്ട കൈനോട്ടക്കാരന്റെ സീൻ ഉണ്ടല്ലോ ഇങ്ങനെ ഒരു സാധനം പാട്ടിനകത്ത് മൊണ്ടാശ് പോലെ ആഡ് ചെയ്താൽ നന്നായിരിക്കും എന്ന് ധ്യാൻ പറഞ്ഞിട്ട് അത് ആഡ് ചെയ്തു. അതിന്റെ ചെറിയൊരു റെലവൻസ് പടത്തിലുണ്ട്. അങ്ങനെ ഒന്ന് രണ്ട് സാധനങ്ങൾ പറഞ്ഞു. മൂന്ന് നാലെണ്ണം പറഞ്ഞു രണ്ടെണ്ണം സിനിമയിൽ എടുത്തിട്ടുണ്ട്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Vineeth sreenivasanm says that dhyan didn’t know the second half of varshangalkkshesham movie