ആ മോഹൻലാൽ ചിത്രത്തിലെ പാട്ട് എല്ലാ ന്യൂഇയര്‍ പാര്‍ട്ടികൾക്കും ഉറപ്പായും പാടും: മണിയൻപിള്ള രാജു
Entertainment
ആ മോഹൻലാൽ ചിത്രത്തിലെ പാട്ട് എല്ലാ ന്യൂഇയര്‍ പാര്‍ട്ടികൾക്കും ഉറപ്പായും പാടും: മണിയൻപിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th May 2025, 12:44 pm

അൻവർ റഷീദ് സം‌വിധാനം ചെയ്ത് മണിയൻപിള്ള രാജു നിർമിച്ച ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മോഹൻലാൽ, ഭാവന, സായി കുമാർ, സിദ്ധിഖ്, കലാഭവൻ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

2007 ഏപ്രിലിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച വിജയം നേടി. സൂപ്പർഹിറ്റ് ചിത്രമായ രാജമാണിക്യത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഛോട്ടാ മുംബൈ. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു.

ഛോട്ടാ മുംബൈയിലെ എല്ലാ പാട്ടുകളും വളരെ ഹിറ്റായിരുന്നെന്നും അതിനുശേഷം കേരളത്തില്‍ വന്ന ന്യൂഇയര്‍ പാര്‍ട്ടികള്‍ക്കെല്ലാം ഡിസംബര്‍ 31ന് ‘വാസ്‌കോഡ ഗാമാ വെന്റു ദി ഡ്രാമ’ പാടുമെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.

അന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ കുറവായിരുന്നെന്നും പക്ഷെ ഒരു കോടിയിലധികം ആളുകള്‍ കണ്ട പാട്ടാണ് അതെന്നും മണിയന്‍പിള്ള പറയുന്നു.

ഇപ്പോഴും ആ പാട്ടിന് ആരാധകരുണ്ടെന്നും ആ പടത്തില്‍ പുതുമുഖ സംഗീതസംവിധായകനായിരുന്ന രാഹുല്‍ രാജ് ആ സിനിയോടെ അറിയപ്പെട്ടുവെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. മൂവ് വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

ഛോട്ടാ മുംബൈയിലെ എല്ലാ പാട്ടുകളും വളരെ ഹിറ്റായിരുന്നു. അതിനുശേഷം കേരളത്തില്‍ വന്ന ന്യൂഇയര്‍ പാര്‍ട്ടികള്‍ക്കെല്ലാം ഡിസംബര്‍ 31ന് ‘വാസ്‌കോഡ ഗാമാ വെന്റു ദി ഡ്രാമ’ പാടിയിരിക്കും. അന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ കുറവായിരുന്നെങ്കിലും ഒരു കോടിയില്‍ പരം ആളുകള്‍ കണ്ട പാട്ടാണ് അത്.

ഇപ്പോഴും ആ പാട്ടിന് ആരാധകര്‍ ഏറെയാണ്. ആ പടത്തില്‍ ഞാന്‍ കൊണ്ടുവന്ന പുതുമുഖമാണ് മ്യൂസിക് ഡയറക്ടര്‍ രാഹുല്‍ രാജ്. അയാള്‍ ആ സിനിമയോട് കൂടി അറിയപ്പെട്ടു,’ മണിയൻപിള്ള രാജു പറയുന്നു.

Content Highlight: Definitely sing that song from that Mohanlal film at all New Year’s parties says Maniyanpilla Raju