ലീഗാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ല; ആ പ്രചാരണം ബി.ജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗം: സജി ചെറിയാന്‍
Daily News
ലീഗാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ല; ആ പ്രചാരണം ബി.ജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗം: സജി ചെറിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th May 2026, 3:57 pm

ആലപ്പുഴ: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ലീഗിന്റെ സമ്മര്‍ദം കാരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ സജി ചെറിയാന്‍. ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്ന ബി.ജെ.പി സംസ്ഥാനത്ത് അപകടകരമായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലീഗ് തീരുമാനിക്കുന്നതാണ് കേരളത്തില്‍ നടപ്പാക്കുന്നത് എന്ന വാദം വന്നത് കേരളത്തില്‍ ഒരു വര്‍ഗീയ വിഭജനം നടത്താന്‍ മുന്‍കൂട്ടി ഒരു അജണ്ട ബി.ജെ.പി തയ്യാറാക്കി എന്നതിന്റെ സൂചനയാണ്. ബി.ജെ.പി. നടത്തിയത് വലിയ രീതിയിലുള്ള അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിലുള്ള ഒരു പ്രസ്താവനയാണ്. കേരള നിയമസഭയിലേക്ക് ബി.ജെ.പിയുടെ രണ്ട് മൂന്ന് പേര് ജയിച്ചുവന്നു. അവര്‍ അവരുടെ അജണ്ട കേരളത്തില്‍ അവര്‍ സെറ്റ് ചെയ്യുന്നു എന്നുള്ള അപകടം നമ്മള്‍ തിരിച്ചറിയണമെന്നും സജി ചെറിയാന്‍ പറഞ്ഞു.

’63 സീറ്റ് കേരളത്തില്‍ കോണ്‍ഗ്രസിനുണ്ട്. 63 സീറ്റുള്ള ഒരു പാര്‍ട്ടി, അതിന്റെ മുഖ്യമന്ത്രിയാരാണെന്ന്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്് ആരാണെന്ന് തീരുമാനിക്കുന്നത് സ്വന്തം നിലയ്ക്കാണ്.പാര്‍ട്ടി ദേശീയ നേതൃത്വം ചര്‍ച്ച ചെയ്ത് ചിലപ്പോള്‍ കൂടുതല്‍ നേരമെടുത്ത് കാണും. അത് അവരുടെ കാര്യം. ചര്‍ച്ച ചെയ്ത്, തീരുമാനമെടുത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. പക്ഷേ ആ തീരുമാനം എടുത്തതും ആ തീരുമാനം നടപ്പാക്കിയതും മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയ ലീഗന്റെ സമ്മര്‍ദം കാരണണാണെന്ന ആശയം ഒരു കാരണവശാലും നമ്മുടെ കേരള സമൂഹത്തിന് ഭൂഷണമല്ല,’ സി.പി.ഐ.എം നേതാവ് പറഞ്ഞു.

ലീഗിന് ലീഗിന്റെ താത്പര്യങ്ങളുണ്ടാവും. അത്തരം കാര്യങ്ങളെക്കുറിച്ച് നേരത്ത പ്രതികരിച്ചിരുന്ന ഒരാളാണ് ഞാന്‍. ഈ ലീഗ് ഏതെങ്കിലും തരത്തില്‍ ഒരു മത വര്‍ഗീയത പടര്‍ത്താന്‍ പാടില്ല എന്ന് പറയുന്നൊരാളാണ് ഞാന്‍. ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു തരത്തിലുള്ള ഒരു ഇടപെടലുകളും നടത്താന്‍ പാടില്ല എന്ന നിലപാടും എടുക്കുന്ന ആളാണ് ഞാന്‍. ഞങ്ങളുടെ പാര്‍ട്ടിയും അങ്ങനെയാണെന്നും മുന്‍ മന്ത്രി പറഞ്ഞു.

തങ്ങള്‍ സെക്കുലര്‍ പാര്‍ട്ടി ആണെന്ന് ലീഗ് തന്നെ പറഞ്ഞു. തങ്ങള്‍ സെക്കുലറായി നില്‍ക്കും, മതേതരമായി നില്‍ക്കും എന്ന് അവര്‍ പറഞ്ഞു. അവരൊരു മതേതര പാര്‍ട്ടിയാണെന്ന് പറയുന്നുണ്ടെങ്കില്‍ തല്‍ക്കാലം അത് വിശ്വാസത്തിലെടുക്കാം. അതില്‍ നമ്മള്‍ എതിരഭിപ്രായം പറയുന്നില്ല.

പക്ഷേ ലീഗ് തീരുമാനിക്കുന്നതാണ് കേരളത്തില്‍ നടപ്പാക്കുന്നത് എന്ന വാദം വന്നാല്‍ കേരളത്തില്‍ ഒരു വര്‍ഗീയ വിഭജനം നടത്താന്‍ മുന്‍കൂട്ടി ഒരു അജണ്ട ബി.ജെ.പി. തയ്യാറാക്കി എന്നതിന്റെ സൂചനയാണ്. കേരള നിയമസഭയിലേക്ക് അവരുടെ രണ്ട് മൂന്ന് പേര് ജയിച്ചുവന്നു. ആ അജണ്ട കേരളത്തില്‍ അവര്‍ സെറ്റ് ചെയ്യുന്നു എന്നുള്ള അപകടം നമ്മള്‍ തിരിച്ചറിയണമെന്നും സജി ചെറിയാന്‍ മുന്നറിയിപ്പ് നല്‍കി.

ലീഗ് പറഞ്ഞിട്ടാണ് കേരളത്തില്‍ സതീശനെ മുഖ്യമന്ത്രിയാക്കിയതെനന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി യോഗം കൂടി 63 എം.എല്‍.എമാാരിരുന്ന് അവര്‍ ചര്‍ച്ച ചെയ്ത് അവരുടെ ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം സ്വീകരിച്ച നിലപാടാണത്. അതില്‍ ചിലപ്പോള്‍ അഭിപ്രായ വ്യത്യാസം കാണും. അവര്‍ക്ക് അത്രയും ഭൂരിപക്ഷമുണ്ട്. ലീഗിന്റെ സഹായമില്ലാതെ തന്നെ കോണ്‍ഗ്രസിനും ഘടകകക്ഷികകള്‍ക്കും ചേര്‍ന്ന് ഭരിക്കാന്‍ സാധിക്കും. അങ്ങനെ ഭരിക്കുമ്പോള്‍ ഒരു മുന്നണിയുടെ ഒരു പാര്‍ട്ടിക്ക് മാത്രം എങ്ങനെ സമ്മര്‍ദം ചെലുത്താനാവും.

എന്തുകൊണ്ടാണ് ജോസഫ് ഗ്രൂപ്പിന്റെ സമ്മര്‍ദത്തെക്കുറിച്ച് പറയാത്തത്. ഒരിക്കലും നമ്മളത് പറയാന്‍ പാടില്ല. അപ്പോള്‍ ഒരു പുതിയ അജണ്ട സംസ്ഥാനത്ത് സെറ്റ് ചെയ്യാന്‍ ബി.ജെ.പി ബോധപൂര്‍വമായി അഗ്രഹിക്കുന്നു. ആ അജണ്ട നടപ്പായാല്‍ ഭിന്നിപ്പിന്റേതായ സ്വരം അതിലേക്ക് വരും. അത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

Content Higlight: CPIM Leader Saji Cheriyan About BJP Campaign against IUML and Congress on Selection of VD Satheesan as Kerala CM