ആദ്യം പറഞ്ഞത് വണ്ണം കുറക്കാന്‍; ഒരു മാസം കഴിഞ്ഞ് ലാല്‍ സാര്‍ വന്നത് അന്നത്തേതിനേക്കാള്‍ മെലിഞ്ഞിട്ട്: കോസ്റ്റ്യൂം ഡിസൈനര്‍ സൂര്യ പാര്‍വതി
Entertainment
ആദ്യം പറഞ്ഞത് വണ്ണം കുറക്കാന്‍; ഒരു മാസം കഴിഞ്ഞ് ലാല്‍ സാര്‍ വന്നത് അന്നത്തേതിനേക്കാള്‍ മെലിഞ്ഞിട്ട്: കോസ്റ്റ്യൂം ഡിസൈനര്‍ സൂര്യ പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 4:26 pm

മലയാള സിനിമയിലെ അറിയപ്പെടുന്ന കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളാണ് സൂര്യ പാര്‍വതി. ഫാസില്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ വിസ്മയത്തുമ്പത്ത് എന്ന സിനിമയിലൂടെയാണ് അവര്‍ കോസ്റ്റ്യൂം ഡിസൈനറായി സിനിമയില്‍ സജീവമാകുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ സൂര്യ പാര്‍വതി പ്രവര്‍ത്തിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ഹലോ എന്ന സിനിമയിലും അവര്‍ കോസ്റ്റ്യൂം ഡിസൈനറായിരുന്നു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ ആ കഥാപാത്രത്തിനായി മേക്കോവര്‍ ചെയ്തതിനെ കുറിച്ച് പറയുകയാണ് സൂര്യ പാര്‍വതി.

ഷാജി കൈലാസിനൊപ്പമുള്ള ഒരു സിനിമയില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു ഹലോ സിനിമയിലേക്ക് മോഹന്‍ലാല്‍ വന്നതെന്നാണ് അവര്‍ പറയുന്നത്. ആ സമയത്ത് നടന് നല്ല വണ്ണമുണ്ടായിരുന്നുവെന്നും വണ്ണം കുറക്കാന്‍ പറഞ്ഞതോടെ മോഹന്‍ലാല്‍ ഒരു മാസം കഴിഞ്ഞ് വണ്ണം കുറച്ച് വന്നുവെന്നും സൂര്യ പറഞ്ഞു.

ഹലോ സിനിമക്ക് വേണ്ടി മോഹന്‍ലാലിനെ മേക്കോവര്‍ ചെയ്തത് എനിക്ക് വളരെ രസമുള്ള കാര്യമായി തോന്നി. കാരണം ആ പടത്തില്‍ അദ്ദേഹത്തിന് സ്‌ട്രെയിറ്റ് ചെയ്ത കളേര്‍ഡ് ആയിട്ടുള്ള മുടിയായിരുന്നു. ഇടക്ക് ആ കഥാപാത്രം കണ്ണടയും വെക്കുന്നുണ്ടായിരുന്നു.

പിന്നെ ആ സിനിമയുടെ സമയത്ത് ലാല്‍ സാറിന് നല്ല വണ്ണമുണ്ടായിരുന്നു. ഷാജി കൈലാസ് സാറിന്റെ ഏതോ ഒരു സിനിമ ചെയ്തിട്ട് വരുന്ന സമയമായിരുന്നു അത്. വണ്ണമുള്ളത് കാരണം ആദ്യം നമ്മള്‍ പറഞ്ഞ കാര്യം തടി കുറക്കാനായിരുന്നു.

ഒരു മാസം കഴിഞ്ഞ് അദ്ദേഹം വന്നത് മെലിഞ്ഞിട്ടായിരുന്നു. നേരത്തെ കണ്ടതിനേക്കാള്‍ വണ്ണം കുറച്ചിട്ടായിരുന്നു ലാല്‍ സാര്‍ ഷൂട്ടിന് വേണ്ടി വന്നത്. അങ്ങനെയാണ് ലാല്‍ സാര്‍ ഹലോയെന്ന സിനിമ ചെയ്തത്,’ സൂര്യ പാര്‍വതി പറയുന്നു.

ഹലോ:

റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടില്‍ 2007ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഹലോ. പാര്‍വതി മെല്‍ട്ടണ്‍ നായികയായി എത്തിയ സിനിമയില്‍ ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, കെ.ബി. ഗണേഷ് കുമാര്‍, മധു, സംവൃത സുനില്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

Content Highlight: Costume Designer Surya Parvathy Talks About Mohanlal And Hallo Movie