ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത അവാര്‍ഡുകളിലില്ല.
ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത അവാര്‍ഡുകളിലില്ല.
തമിഴ് സിനിമയിലൂടെയാണ് അരങ്ങേറിയെങ്കിലും കമല്‍ ഹാസന്‍ എന്ന നടനെ ആദ്യമായി നായകനാക്കി അവതരിപ്പിച്ചത് മലയാളം ഇന്‍ഡസ്ട്രിയായിരുന്നു. നടനായും താരമായും ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചുരുക്കം അഭിനേതാക്കളിലൊരാളാണ് കമല്‍ ഹാസന്‍. ഇപ്പോൾ മലയാളത്തിലൊരു ചിത്രം കൂടി ചെയ്യണമെന്ന് പറയുകയാണ് കമൽ ഹാസൻ.
മലയാളികള്‍ താരങ്ങളെ ആഘോഷിക്കുമെന്നും എന്നാല്‍ അവര്‍ക്ക് മതഭ്രാന്ത് ഇല്ലെന്നും കമല്‍ ഹാസന്‍ പറയുന്നു. താന്‍ കുറച്ച് നല്ല ശീലങ്ങള്‍ കേരളത്തില്‍ നിന്നും പഠിച്ചിട്ടുണ്ടെന്നും അതുപോലെ തന്നെ മോശം കാര്യങ്ങളും പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മലയാളികള്‍ ഇപ്പോഴും തന്നെ ഓര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അതിന് നന്ദിയുണ്ടെന്നും നടന്‍ പറയുന്നു. തനിക്ക് തന്റെ കലയുമായി കേരളത്തിലെത്തണമെന്നും സിനിമക്ക് ഭാഷയില്ല എന്നാലും മലയാളത്തിലൊരു ചിത്രം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തഗ് ലൈഫിൻ്റ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.

‘മലയാളികള്‍ താരങ്ങളെ ആഘോഷിക്കും. പക്ഷെ, അവര്‍ക്ക് മതഭ്രാന്ത് ഇല്ല. എനിക്ക് അതറിയാം. ഞാന്‍ കുറച്ച് നല്ല ശീലങ്ങള്‍ കേരളത്തില്‍ നിന്നും പഠിച്ചു. അതുപോലെ തന്നെ മോശം കാര്യങ്ങളും പഠിച്ചിട്ടുണ്ട്. അത് എവിടെനിന്ന് വേണമെങ്കിലും പഠിക്കാം.
മലയാളികള്‍ എന്നെ ഇപ്പോഴും ഓര്‍ക്കുന്നതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ഒരാളെ ഒരു പത്തുകൊല്ലം കഴിഞ്ഞാല്‍ മറന്നുപോകും. അയാളുടെ പേരെന്താണ് എന്നാണ് ചോദിക്കുകയുള്ളു. പക്ഷെ, നിങ്ങളെന്നെ ഇപ്പോഴും ഓര്‍ക്കുന്നു. അക്കാര്യത്തില്‍ എനിക്ക് നന്ദിയുണ്ട്.
എനിക്ക് എന്റെ കലയുമായി കേരളത്തിലെത്തണം. എത്രയും പെട്ടെന്ന് തന്നെ. സിനിമക്ക് ഭാഷയില്ല. എന്നാലും മലയാളത്തിലൊരു ചിത്രം ചെയ്യണം,’ കമല്‍ ഹാസന്‍ പറയുന്നു.
തഗ് ലൈഫ്
സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന സിനിമാണ് തഗ് ലൈഫ്. ജൂണ്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, പങ്കജ് ത്രിപാഠി, സാന്യ മല്‍ഹോത്ര എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Content Highlight: Cinema has no language, but a film in Malayalam should be made says Kamal Haasan