'ചിരമഭയമീ'...; ബിജു മേനോന്‍ - പാര്‍വതി ചിത്രം 'ആര്‍ക്കറിയാ'മിലെ ഗാനം പുറത്തുവിട്ടു
song video
'ചിരമഭയമീ'...; ബിജു മേനോന്‍ - പാര്‍വതി ചിത്രം 'ആര്‍ക്കറിയാ'മിലെ ഗാനം പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd February 2021, 10:59 pm

ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തുന്ന ആര്‍ക്കറിയാമിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ചിരമഭയമീ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണ്‍ ആണ്.

സംവിധായകന്‍ പ്രിയദര്‍ശന്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, നസ്രിയ ഫഹദ്, ആസിഫ് അലി തുടങ്ങിയവരാണ് ഗാനം റിലീസ് ചെയ്തത്.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് നേഹ നായരും യെക്സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്സും ഒ.പി.എം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘Chiramabhayami’ …; Biju Menon – Parvathy movie ‘Arkariyam’ first song out