തിരുവനന്തപുരം: സംസ്ഥാനം തൂത്തുവാരി ചരിത്ര വിജയം സ്വന്തമാക്കിയതോടെ മുഖ്യമന്ത്രിയാരാകുമെന്ന ചര്‍ച്ചകളിലേക്ക് ഔദ്യോഗികമായി കടക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.
21 അംഗ മന്ത്രി സഭയില്‍ മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസിന് 12 മന്ത്രിമാരുണ്ടാവാനാണ് സാധ്യത. ലീഗിന് അഞ്ചും മറ്റ് ഘടക കക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും വരെ ലഭിച്ചേക്കും.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ജനങ്ങളുടെ മനസറിയാനും ഐ.സി.സി.സി കേരളത്തില്‍ എത്തുന്നുമുണ്ട്. എന്നാല്‍ പിന്തുണ സമാഹരിക്കാനുള്ള ചര്‍ച്ചകളും ചരടുവലികളും ഇതിനോടകം തന്നെ സജീവമാണ്.
ഇലക്ഷന്‍ സമയത്ത് തന്നെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ പോലും പരസ്യ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഹൈമാന്‍ഡ് തീരുമാനിക്കുമെന്നും ഇപ്പോള്‍ ചര്‍ച്ചയില്ലെന്നുമായിരുന്നു നേതാക്കളുടെ ഒന്നടങ്കമുള്ള പ്രതികരണം.
വിജയം നേടിയതോടെ വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നീ പേരുകള്‍ക്കായി ഗ്രൂപ്പുകളില്‍ പിടിവലി മുറുകുകയാണ്.
മുഖ്യമന്ത്രി ആരെന്നത് മറ്റ് മന്ത്രിമാരുടെ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. മാത്രമല്ല മന്ത്രിസഭാ രൂപീകരണത്തില്‍ സാമുദായിക സന്തുലനം, പിന്നാക്ക വിഭാഗം, ജില്ലാ പ്രാതിനിധ്യമടക്കമുള്ളവയും പ്രധാന ഘടകങ്ങളാണ്.
കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മാത്രം വികാരം മനസിലാക്കുന്നതിന് പകരം ഘടക കക്ഷികളുടെ കൂടി അഭിപ്രായം കൂടി തേടണമെന്നാണ് സതീശന്‍ അനുകൂല ഗ്രൂപ്പുകളുടെ പക്ഷം. കോണ്‍ഗ്രസിന് 63 സീറ്റും ലീഗിന് 22, കേരളാ കോണ്‍ഗ്രസിന് എഴ്, ആര്‍.എസ്.പിക്ക് 3, എന്നിങ്ങനെയും കിട്ടി.
എല്‍.ഡി.എഫിന് 35 സീറ്റ് മാത്രമാണ് നേടാനായത്. ഇടത് കോട്ടകളില്‍ പോലും വലിയ തിരിച്ചടിയാണ് മുന്നണി നേരിട്ടത്. എന്നാല്‍ വോട്ട് ശതമാനം വര്‍ധിപ്പിച്ച് ബി.ജെ.പി മൂന്ന് സീറ്റുകള്‍ നേടിയിട്ടുണ്ട്. നിയോജക മണ്ഡലം തിരിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാവും.
Content Highlight: Chief Minister; Congress prepares for official discussion
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.