ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, ജയിലിലേക്ക്; അര്‍ധരാത്രിയായാലും ഹൈക്കോടതിയെ സമീപിക്കാന്‍ ടി.ഡി.പി
national news
ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, ജയിലിലേക്ക്; അര്‍ധരാത്രിയായാലും ഹൈക്കോടതിയെ സമീപിക്കാന്‍ ടി.ഡി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 7:29 pm

അമരാവതി: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയിലിലേക്ക്. വിജയവാഡ മെട്രോപൊളിറ്റന്‍ കോടതി നായിഡുവിന്റെ ജാമ്യം നിഷേധിച്ചു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ചന്ദ്രബാബു നായിഡുവിനെ രാജമണ്ട്രി ജയിലിലേക്ക് മാറ്റും.

അതേ സമയം ജാമ്യം നേടി ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടി.ഡി.പി. അര്‍ദ്ധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്വ.സിദ്ധാര്‍ത്ഥ് ലൂത്രയായിരിക്കും ചന്ദ്രബാബു നായിഡുവിന് വേണ്ടി ഹാജരാകുക. സിദ്ധാര്‍ത്ഥ് ലൂത്ര തന്നെയായിരുന്നു വിജയവാഡ കോടതിയിലും ഹാജരായിരുന്നത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന സി.ഐ.ഡി വിഭാഗം ചമുത്തിയ വകുപ്പ് കോടതി ശരിവെച്ച് കൊണ്ടാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെയാണ് 371 കോടി രൂപയുടെ അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. വ്യപകമായ പ്രതിഷേധത്തെ തുടര്‍ന്ന സംസ്ഥാനത്ത കനത്ത പൊലീസ് ജാഗ്രതക്ക് സംസ്ഥാന ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചന്ദ്രബാബു നായിഡുവിനും ടി.ഡി.പിക്കും വലിയ തിരിച്ചടി നല്‍കുന്നതാണ് ഈ കോടതി വിധി.

content highlights: Chandrababu Naidu has no bail