സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ പൊലീസ് കേസ്
Woman Abuse
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ പൊലീസ് കേസ്
ന്യൂസ് ഡെസ്‌ക്
Wednesday, 6th February 2019, 1:33 pm

മുംബൈ: കോഫി വിത്ത് കരണിലെ ലൈംഗിക പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനുമെതിരെ കേസ്. ഇരുവരുടേയും സസ്‌പെന്‍ഷന്‍ ബി.സി.സി.ഐ. പിന്‍വലിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജസ്ഥാനിലെ ജോധ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ALSO READ:ഇന്ത്യയിലെ പട്ടിണി മാറ്റാന്‍ സഹായമഭ്യര്‍ഥിച്ച് ബെര്‍ലിനില്‍ പരസ്യങ്ങള്‍

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ ഷോയിലായിരുന്നു രണ്ട് പേരുടേയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, കരണിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇരുവരുടേയും അതിരുവിട്ട പരാമര്‍ശങ്ങളെ തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ട് പേരെയും ഇതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു.എന്നാല്‍സസ്‌പെന്‍ഷന്‍ പിന്നീട് പിന്‍വലിച്ച് ഹര്‍ദിക് പാണ്ഡ്യയെ ന്യുസീലന്‍ഡ് പര്യടനത്തിലേക്കും രാഹുലിനെ ഇന്ത്യന്‍ എ ടീമിലേക്കും തിരിച്ചുവിളിച്ചിരുന്നു.