ഇന്ത്യയിലെ പട്ടിണി മാറ്റാന്‍ സഹായമഭ്യര്‍ഥിച്ച് ബെര്‍ലിനില്‍ പരസ്യങ്ങള്‍
World News
ഇന്ത്യയിലെ പട്ടിണി മാറ്റാന്‍ സഹായമഭ്യര്‍ഥിച്ച് ബെര്‍ലിനില്‍ പരസ്യങ്ങള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 6th February 2019, 1:09 pm

ബെര്‍ലിന്‍: ജര്‍മന്‍ നഗരങ്ങളിലെ ബസ് സ്റ്റോപ്പുകളില്‍ പ്രത്യക്ഷപ്പെട്ട പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു ജര്‍മന്‍ യുവാവും ഇന്ത്യന്‍ പെണ്‍കുട്ടിയുമാണ് ചിത്രത്തിലുള്ളത് .

പരസ്യ വാചകം ഇങ്ങനെയാണ്, ഞാന്‍ കുടിക്കുന്ന ഒരു ഗ്ലാസ് ബിയറിന് രണ്ട് യൂറോയാണ് വില.ഞാന്‍ അത് ഇന്ത്യന്‍ തെരുവിലുള്ള തബസും എന്ന പെണ്‍കുട്ടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കും.രണ്ട് യൂറോ മതി അവരുടെ ആരോഗ്യം സംരക്ഷിക്കാന്‍. ഇതായിരുന്നു ജര്‍മന്‍ ഭാഷയിലെ പരസ്യം.

ഇന്ത്യയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം അഭ്യര്‍ഥിച്ചാണ് 2 euro help എന്ന സംഘടന പരസ്യം നല്‍കിയത്.