'ദീദിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ' പോസ്റ്റര്‍ കേരളത്തിലും; ദക്ഷിണേന്ത്യയില്‍ കളമുറപ്പിക്കാന്‍ മമത
National Politics
'ദീദിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ' പോസ്റ്റര്‍ കേരളത്തിലും; ദക്ഷിണേന്ത്യയില്‍ കളമുറപ്പിക്കാന്‍ മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th August 2021, 3:49 pm

കൊച്ചി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയ്ക്ക് പിന്തുണയര്‍പ്പിച്ച് കേരളത്തിലും പോസ്റ്റര്‍. ദീദിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന വാചകത്തോടെ കൊച്ചിയില്‍ മമതയുടെ കൂറ്റന്‍ ഫ്‌ള്ക്‌സാണ് വെച്ചിരിക്കുന്നത്.

ന്യൂസ് 18 ഡോട്ട് കോമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദക്ഷിണേന്ത്യയില്‍ സംഘടനാപരമായി ഒരു സ്വാധീനവുമില്ലാത്ത പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍ ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയ്‌ക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി മമത മറ്റ് നേതാക്കളെ കണ്ടിരുന്നു.

നേരത്തെ തമിഴ്‌നാട്ടിലും മമതയ്ക്ക് പിന്തുണയര്‍പ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം പാര്‍ട്ടിയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് നേരത്തെ രാജ്യസഭാ എം.പി സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞിരുന്നു.

2024 ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിക്ക് തൃണമൂല്‍ ശ്രമം നടത്തുന്നുണ്ട്. താന്‍ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ വെച്ച് മമതയും സോണിയാഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ മുന്നണിയുണ്ടായാല്‍ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നാണ് നേരത്തെ മമതാ ബാനര്‍ജി പറഞ്ഞത്.

മുന്നണിയെ ആര് നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ താനൊരു രാഷ്ട്രീയ ജ്യോതിഷിയല്ല, എല്ലാം സാഹചര്യം പോലെയിരിക്കുമെന്നും മമത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: ‘Call Didi, Save India’: After Tamil Nadu, Mamata’s Posters in Left Bastion Kerala