2026 ഫിഫ ലോകകപ്പ് സ്വന്തമാക്കി സ്പെയ്ന്‍. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പാനിഷ് പട ലോകത്തിന്റെ നെറുകയിലെത്തിയത്. ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്പെയ്ന്‍ അര്‍ജന്റീനയെ വീഴ്ത്തി നേടിയത്.
2010ലായിരുന്നു സ്‌പെയ്ന്‍ ആദ്യമായി ലോക കിരീടം ചൂടിയത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് സ്പെയ്ന്‍ ലോകത്തിലെ രാജാക്കന്മാരായി മാറിയത്.
2022 ഖത്തര്‍ ലോകകപ്പില്‍ നേടിയ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് പിഴക്കുകയായിരുന്നു. ഫൈനലില്‍ അര്‍ജന്റീന വീണതോടെ ബ്രസീലിന്റെ പേരിലുള്ള ഒരു വലിയ റെക്കോഡ് തകരാതെ തുടരുകയാണ്.
ഒരു ലോകകപ്പ് എഡിഷനില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന നേട്ടം കൈവരിക്കാനുള്ള അവസരമായിരുന്നു ഫൈനലിലെ തോല്‍വിയോടെ അര്‍ജന്റീനക്ക് നഷ്ടമായത്. ഈ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ അപരാജിതമായി മുന്നേറിയ അര്‍ജന്റീന ഫൈനലില്‍ മാത്രമാണ് തോല്‍വി നേരിട്ടത്.
ലോകകപ്പില്‍ ഒരു എഡിഷനില്‍ തോല്‍വിയറിയാതെ മുന്നേറിയ ഒരേയൊരു ടീം ബ്രസീല്‍ മാത്രമാണ്. 2002 ലോകകപ്പിലാണ് ബ്രസീല്‍ ഏഴ് മത്സരങ്ങള്‍ വിജയിച്ചത്. ആ ലോകകപ്പില്‍ കിരീടം ചൂടിയതും ബ്രസീലായിരുന്നു.
100 ശതമാനം വിജയത്തോടെയാണ് കാനറിപ്പട 2002 ലോകകപ്പ് പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ആറ് ലോകകപ്പുകള്‍ കടന്നുപോയെങ്കിലും ബ്രസീലിന്റെ ഈ നേട്ടം ഇപ്പോഴും തകരാതെ നിലനില്‍ക്കുകയാണ്.
അതേസമയം മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഏക ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്‌സ്ട്രാ ടൈമില്‍ 10 ആളുകളുമായാണ് ലയണല്‍ മെസിയും സംഘവും പന്തുതട്ടിയത്.
ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഈ മത്സരത്തില്‍ അര്‍ജന്റീനക്ക് എടുത്തു പറയാനുള്ളത്. സ്‌പെയ്‌നിന്റെ മികച്ച നീക്കങ്ങളെ തകര്‍പ്പന്‍ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയെങ്കിലും ടോറസിന് മുന്നില്‍ മാര്‍ട്ടിനസ് കീഴടങ്ങുകയായിരുന്നു.
Content Highlight: The Brazilian team’s unbroken historical record in the FIFA World Cup